കോഴിക്കോട് മെഡിക്കല്‍ കോളേജിലും ഒളവണ്ണ കുടുംബാരോഗ്യ കേന്ദ്രത്തിലും ഒഴിവുകള്‍; യോഗ്യതയും വിശദാംശങ്ങളും അറിയാം


കോഴിക്കോട്: ഒളവണ്ണ കുടുംബാരോഗ്യകേന്ദ്രത്തിലെ സി.ഡി.എം.സി പദ്ധതിയിലേക്ക് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ആന്റ് ഫിസിയോതെറാപ്പിസ്റ്റ് തസ്തികകളിലേക്ക് ഉദ്യോഗാര്‍ഥിയെ നിയമിക്കുന്നു. ഒക്ടോബര്‍ മൂന്നിന് രാവിലെ 11 മണിക്ക് ആശുപത്രി ഓഫീസില്‍ ഇന്റര്‍വ്യൂ നടത്തും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിയല്‍, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുമായി ഹാജരാകണം.

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് ക്ലിനിക്കല്‍ സൈക്കോളജിയില്‍ എംഫിലും ആര്‍.സി.ഐ രജിസ്‌ട്രേഷനുമുള്ളവര്‍ക്കും ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്ക് ബി.പി.ഡിയും ആര്‍.സി.ഐ രജിസ്‌ട്രേഷനുമുള്ളവര്‍ക്കും അപേക്ഷിക്കാം.

കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ഒഫ്താല്‍മോളജി വിഭാഗത്തില്‍ ഇംഗ്ലീഷ് ഗസ്റ്റ് ലക്ചറര്‍ തസ്തികയില്‍ ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വയസ്സ്, യോഗ്യത, ഐഡന്റിറ്റി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളും സഹിതം സെപ്റ്റംബര്‍ 30ന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ചയ്ക്കായി ഓഫീസില്‍ ഹാജരാകണം.

പ്രായപരിധി 18-36 വയസ്സ്. ബിഎഡും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 0495-2350216, 2350200.