”വെറും രണ്ടുശതമാനം പെന്‍ഷന്‍ കുടിശ്ശിക നല്‍കി പിണറായി സര്‍ക്കാര്‍ പെന്‍ഷന്‍കാരെയും ജീവനക്കാരെയും വഞ്ചിച്ചു”; പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കീഴരിയൂര്‍ പഞ്ചായത്ത് സമ്മേളനത്തില്‍ വി.പി.ഭാസ്‌കരന്‍


Advertisement

കീഴരിയൂര്‍: വെറും രണ്ടു ശതമാനം പെന്‍ഷന്‍ കുടിശ്ശിക മാത്രം നല്‍കി 39 ശതമാനം കുടിശ്ശിക ബാക്കിയാക്കി പിണറായി സര്‍ക്കാര്‍ കേരളത്തിലെ പെന്‍ഷന്‍കാരെയും ജീവനക്കാരെയുംവഞ്ചിച്ചിരിക്കുകയാണെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി വി.പി.ഭാസ്‌കരന്‍ പറഞ്ഞു. പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കീഴരിയൂര്‍ പഞ്ചായത്ത് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എസ്.എസ്.പി.എ ജില്ലാ പ്രസിഡന്റ് കെ.സി.ഗോപാലന്‍ മുഖ്യ പ്രഭാഷണം നടത്തി.

Advertisement

അഞ്ച് വര്‍ഷം മുന്‍പ് വാങ്ങിയ അതേ പെന്‍ഷന്‍ തുക തന്നെ ഇപ്പോഴും കൈപ്പറ്റുന്ന പെന്‍ഷന്‍കാരുള്ള ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളമാണെന്നും ഈ കാലയളവില്‍ കുടിശിക കൈപ്പറ്റാന്‍ കഴിയാതെ ഏതാണ്ട് എണ്‍പതിനായിരത്തോളം സര്‍വീസ് പെന്‍ഷന്‍കാരാണ് മരണപ്പെട്ടതെന്നും അവരുടെ ശാപം ഏറ്റുവാങ്ങിയ സര്‍ക്കാറാണ് ഇന്ന് കേരളം ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.എസ്.പി.എ പഞ്ചായത്ത് പ്രസിഡന്റ് കുറുമയില്‍ അഖിലന്‍ അധ്യക്ഷത വഹിച്ചു. ശ്രീകൃഷ്ണാലയം ശശീന്ദ്രകുമാര്‍ റിപ്പോര്‍ട്ടും, രാഘവന്‍ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.

Advertisement

ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.പി.രാമചന്ദ്രന്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഇടത്തില്‍ ശിവന്‍, കെ.എസ്.എസ്.പി.എ ജില്ലാ സെക്രട്ടറി ഒ.എം.രാജന്‍, ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി ഇ.രാമചന്ദ്രന്‍, കെ.എസ്.എസ്.പി.എ ജില്ലാ കമ്മിറ്റി അംഗം കെ.എം.വേലായുധന്‍, സി.രാധാകൃഷ്ണന്‍, ചുക്കോത്ത്
ബാലന്‍ നായര്‍, ബി.ഉണ്ണികൃഷ്ണന്‍, വിശ്വനാഥന്‍ കൊളപ്പേരി, പഞ്ചായത്ത് അംഗങ്ങളായ സവിത നിരത്തിന്റെ മീത്തല്‍, കെ.ജലജ, മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സുലോചന സിറ്റാഡല്‍, സി.സുനീതന്‍ എന്നിവര്‍ പ്രസംഗിച്ചു.

Advertisement

Summary: V.P.Bhaskaran at Keezhriyur Panchayat meeting of Pensioners Association