ദേശീയപാത റോഡുകളിലെ വെള്ളക്കെട്ട് നീക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം- എൻ.മുരളീധരൻ തൊറോത്ത്,


കൊയിലാണ്ടി: റോഡുകളിലെ വെള്ളക്കെട്ട് നീക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവവശ്യപ്പെട്ട് കൊയിലാണ്ടി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് മുരളീധരന്‍ തൊറോത്ത്. നാഷണല്‍ഹൈവേയുടെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന പലസ്ഥലങ്ങളിലും കനത്ത മഴ പെയ്തതിനാല്‍ വെള്ളക്കെട്ട് കാരണം വാഹന ഗതാഗതവും, കാല്‍നടയാത്ര പോലും ദുസ്സഹമായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

പൊയില്‍ക്കാവ്, ചേമഞ്ചേരി, പൂക്കാട്, തിരുവങ്ങൂര്‍ എന്നിവിടങ്ങളിലാണ് രൂക്ഷമായ വെള്ളക്കെട്ടും യാത്രാ ദുരിതവും ഉണ്ടായിരിക്കുന്നത്. മഴ വെള്ളം ഒഴുകിപ്പോകുന്നതിന്ന് നേരത്തെ ഉണ്ടായിരുന്ന പ്രകൃതിദത്തമായ പല നീര്‍ച്ചാലുകളും അടഞ്ഞതോ, ഇല്ലാതായതോ ആണ് പ്രശ്‌നം ഗുരുതരമാക്കിയതെന്നും ഇത് കാരണം ഇടക്കിടെ ദീര്‍ഘനേരം ഗതാഗതക്കുരുക്കും ഉണ്ടാകുന്നുവെന്നും ഇതിന് പരിഹാരം ഉണ്ടാക്കുന്നതിന് നേഷണല്‍ ഹൈവേ അധികൃതരുടെയും, നിര്‍മ്മാണക്കമ്പനിയുടേയും അടിയന്തിര ശ്രദ്ധ ഉണ്ടാകണമെന്നും അദ്ദേഹം അവശ്യപ്പെട്ടു.