പ്രശസ്ത മിമിക്രി-ചലച്ചിത്രതാരം കോട്ടയം സോമരാജ് അന്തരിച്ചു


കോട്ടയം: മിമിക്രി താരവും നടനുമായ കോട്ടയം സോമരാജ് അന്തരിച്ചു. ഏതാനും നാളുകളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. മിമിക്രിരംഗത്ത് വര്‍ഷങ്ങളുടെ പാരമ്പര്യമുളള കലാകാരനായിരുന്നു.

കരുമാടി രജേന്ദ്രന്‍ സംവിധാനം ചെയ്ത ഇന്ദ്രപുരാണം എന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വ്വഹിച്ചിട്ടുണ്ട്. കൂടാതെ ടെലിവിഷന്‍, സ്റ്റേജ് പരിപാടികളുടെ തിരക്കഥാകൃത്തായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.


ബാംബൂ ബോയ്സ്, അഞ്ചര കല്യാണം, കണ്ണകി, ഫാന്റം, ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ, ചാക്കോ രണ്ടാമന്‍, ആനന്ദ ഭൈരവി, അണ്ണന്‍ തമ്പി, കിംഗ് ലയര്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.