പൊയില്‍ക്കാവ് ടൗണില്‍ ചരക്ക് കയറ്റിപ്പോവുകയായിരുന്ന ഗുഡ്‌സ് ഓട്ടോ സ്‌കൂട്ടിയില്‍ ഇടിച്ച് അപകടം


കൊയിലാണ്ടി: പൊയില്‍ക്കാവ് ടൗണില്‍ സ്‌കൂട്ടിയില്‍ ഗുഡ്‌സ് ഓട്ടോ ഇടിച്ച് അപകടം. ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാര്‍ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു.

പൊയില്‍ക്കാവ് ബീച്ച് റോഡിലേയ്ക്ക് കടക്കുവാന്‍ ശ്രമിക്കവെ ചരക്ക് കയറ്റിപ്പോകുന്ന ഗുഡ്‌സ് ഓട്ടോ തട്ടുകയായിരുന്നു. മേലൂര്‍ കച്ചേരിപ്പാറ സ്വദേശികളായ അമ്മയും കുഞ്ഞും ഉള്‍പ്പെടെ മൂന്ന് ആളുകളായിരുന്നു സ്‌കൂട്ടിയില്‍ ഉണ്ടായിരുന്നത്. ഇവരെ നിസ്സാരപരിക്കുകളോടെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.