ഊരള്ളൂര്‍ സ്വദേശി മണിരാജന്‍ ചാലയിലിന്റെ സംഗീത ആല്‍ബം സാന്ധ്യരാഗം പ്രകാശനം ചെയ്തു
കൊയിലാണ്ടി: ഊരളളൂര്‍ സ്വദേശി മണി രാജന്‍ ചാലയില്‍ രചിച്ച സാന്ധ്യരാഗം – സംഗീത വീഡിയോ ആല്‍ബം പുറത്തിറക്കി. കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സംഗീതജ്ഞന്‍ പാലക്കാട് പ്രേംരാജ് ആല്‍ബം പ്രകാശനം ചെയ്തു.
എന്‍.കെ.ഉണ്ണികൃഷ്ണന്‍ ഏറ്റുവാങ്ങി. രാമചന്ദ്രന്‍ നീലാംബരി ആധ്യക്ഷ്യം വഹിച്ചു. ഗായകന്‍ ചെങ്ങന്നൂര്‍ ശ്രീകുമാര്‍, ചന്ദ്രന്‍ കാര്‍ത്തിക, സി. സുകുമാരന്‍, എടവന രാധാകൃഷ്ണന്‍, ഇ.വിശ്വനാഥന്‍, കെ.എം.പ്രഭ, മണിരാജ് ചാലയില്‍, പി.ബീന, സി.കെ.ഗിരീശന്‍ മാസ്റ്റര്‍, കെ.എം.പ്രഭ, എന്‍.കെ. ഉണ്ണിക്കൃഷ്ണന്‍, ഷീന മണിരാജ് എന്നിവര്‍ സംസാരിച്ചു.