ഹൈസ്‌കൂള്‍ വിഭാഗത്തില്‍ തിരുവങ്ങൂര്‍ മുമ്പില്‍, ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ പൊയില്‍ക്കാവ് എച്ച്.എസും; ഉപജില്ലാ കലോത്സവം അവസാന ലാപ്പിലെത്തുമ്പോള്‍ സ്‌കൂളുകള്‍ തമ്മില്‍ വാശിയേറിയ പോരാട്ടം
തിരുവങ്ങൂര്‍: കൊയിലാണ്ടി ഉപജില്ലാ കലോത്സവം അവസാന ലാപ്പിലെത്തുമ്പോള്‍ ഓവറോള്‍ കിരീടത്തിനായി സ്‌കൂളുകള്‍ തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 79 ഇനങ്ങളില്‍ 71 എണ്ണത്തിന്റെ ഫലം വന്നപ്പോള്‍ 40 എ ഗ്രേഡുകളുമായി പൊയില്‍ക്കാവ് ഹയര്‍ സെക്കണ്ടറി സ്‌കൂളാണ് ഒന്നാം സ്ഥാനത്തുള്ളത്. 226 പോയിന്റുകളാണ് പൊയില്‍ക്കാവ് നേടിയത്. രണ്ടാം സ്ഥാനത്ത് 200 പോയിന്റുകളോടെ ഗവണ്‍മെന്റ് മാപ്പിള ഹയര്‍ സെക്കണ്ടറി സ്‌കൂളാണുള്ളത്. 177 പോയിന്റുകളുമായി തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി മൂന്നാമത് നിലയുറപ്പിക്കുന്നു. നാലാം സ്ഥാനത്തുള്ള പന്തലായനി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറിയ്ക്ക് 177 പോയിന്റുകളാണുള്ളത്.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 75 മത്സരയിനങ്ങൡ 66 എണ്ണം ഫലം വന്നപ്പോള്‍ തിരുവങ്ങൂര്‍ ഹൈസ്‌കൂളാണ് 230 പോയിന്റുകളുമായി മുന്നിലുള്ളത്. 197 പോയിന്റുകള്‍ നേടിയ പൊയില്‍ക്കാവ് എച്ച്.എസ് രണ്ടാമതും 173 പോയിന്റുകളുമായി ജി.എച്ച്.എസ്.എസ് പന്തലായനി മൂന്നാമതും നില്‍ക്കുന്നു.
യു.പി വിഭാഗത്തില്‍ 35 ഇനങ്ങളില്‍ 31 എണ്ണത്തിന്റെ ഫലം വന്നപ്പോള്‍ അരിക്കുളം യു.പി സ്‌കൂളാണ് 76 പോയിന്റുകളുമായി ഒന്നാമതുള്ളത്. 75 പോയിന്റുകളുമായി വേളൂരിലെ ജി.എം.യു.പി.എസ് രണ്ടാമതും 69 പോയിന്റുകളുമായി കൊല്ലം യു.പി.സ്‌കൂള്‍ മൂന്നാമതുമുണ്ട്.
എല്‍.പി വിഭാഗത്തില്‍ 23 മത്സരങ്ങളില്‍ 19 എണ്ണത്തിന്റെ ഫലമാണ് ഇതുവരെ ന്നത്. 58 പോയിന്റുകളുമായി ഇലാഹിയ കാപ്പാടും, ശ്രീരാമാനന്ദ സ്‌കൂളും ഒന്നാമതുണ്ട്. തൊട്ടുപിന്നില്‍ 56 പോയിന്റുകളുമായി കൊങ്ങന്നൂര്‍ എ.എല്‍.പി സ്‌കൂള്‍ രണ്ടാമതും 53 പോയിന്റുകളുമായി വേളൂര്‍ ജി.എം.യു.പി സ്‌കൂള്‍ മൂന്നാം സ്ഥാനത്തുമുണ്ട്.