മാഹി റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് അജ്ഞാത മൃതദേഹം; തലയില്‍ ആഴത്തില്‍ മുറിവ്
മാഹി: മാഹി റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെയാണ് സംഭവം. നിര്‍മ്മാണ പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്ന തെക്ക് ഭാഗത്തെ പാര്‍ക്കിംഗ് ഏരിയയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഏകദേശം 45 വയസ് പ്രായം ഉള്ള പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. തലയില്‍ ആഴത്തിലുള്ള മുറിവുണ്ട്.
ചോമ്പാല പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.