കോഴിക്കോട് കരിങ്കല്‍ ക്വാറിയില്‍ അജ്ഞാത മൃതദേഹം; അന്വേഷണം ആരംഭിച്ച് പോലീസ്


കോഴിക്കോട്: കോഴിക്കോട് കരിങ്കല്‍ ക്വാറിയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. കാരശ്ശേരി മരഞ്ചാട്ടിയിലെ അടഞ്ഞുകിടക്കുന്ന ക്വാറിയിലാണ് മൃതദേഹം കണ്ടെത്തിയത്. യുവാവിന്റെ മൃതദേഹമാണ് എന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.

മൃതദേഹത്തിന് പരിക്കുകളുണ്ട്. പാറയുടെ മുകളില്‍ നിന്നും കാല്‍തെറ്റി വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. മുക്കം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.