‘ജയഗീതം’; 17 ഗായകര്‍ ചേര്‍ന്നൊരുക്കിയ സംഗീതവിരുന്ന്, പി. ജയചന്ദ്രന്റെ ഓര്‍മ്മകളില്‍ എളാട്ടേരി അരുണ്‍ ലൈബ്രറി


കൊയിലാണ്ടി: എളാട്ടേരി അരുണ്‍ ലൈബ്രറിയുടെ നേതൃത്വത്തില്‍ പി. ജയചന്ദ്രന്‍ അനുസ്മരണം നടത്തി. അനുസ്മരണത്തോടനുബന്ധിച്ചുള്ള ‘ജയഗീതം’ പരിപാടിയില്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 17 ഗായകര്‍ ജയചന്ദ്രന്റെ ഗാനങ്ങളിലൂടെ മലയാളത്തിന്റെ ഭാവഗായകന് സ്മരണാഞ്ജലി അര്‍പ്പിച്ചു.


ലൈബ്രറി പ്രസിഡന്റ് എന്‍.എം .നാരായണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പുരോഗമന കലാസാഹിത്യ സംഘം കൊയിലാണ്ടി മേഖലാ സെക്രട്ടറി മധു കിഴക്കയില്‍ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി സെക്രട്ടറി ഇ.നാരായണന്‍ ,കെ ജയന്തി ടീച്ചര്‍,വനിത വേദി പ്രസിഡന്റ് കെ. റീന, ലൈബ്രറി രക്ഷാധികാരികളായ കെ. ദാമോദരന്‍ മാസ്റ്റര്‍,എന്‍ ശ്രീധരന്‍ ലൈബ്രേറിയന്‍ ടി. എം. ഷീജ എന്നിവര്‍ സംസാരിച്ചു.


ലൈബ്രറിയുമായി സഹകരിച്ച് സുരക്ഷാ പാലിയേറ്റീവ് ആരോഗ്യ മേഖലയില്‍ വിവിധ പരിശോധനകള്‍ നടത്തി. രോഗികള്‍ക്ക് പരിശോധനാഫലം രേഖപ്പെടുത്തി നല്‍കന്നതിനാവശ്യമായ ഹെല്‍ത്ത് കാര്‍ഡ് വടക്കേടത്ത് ശ്രീധരന്‍ നായര്‍ ലൈബ്രറി പ്രസിഡണ്ടിന് കൈമാറി.