” ഉള്ളുരുക്കങ്ങൾ” കൊയിലാണ്ടി സ്വദേശിനി ഷെെമ വി.പിയുടെ കവിതാ സമാഹാരം പ്രകാശനം ചെയ്തു


കൊയിലാണ്ടി: കൊയിലാണ്ടി സ്വദേശിനി ഷെെമ വി.പിയുടെ ആദ്യ കവിതാ സമാഹാരം ” ഉള്ളുരുക്കങ്ങൾ” പ്രകാശനം ചെയ്തു. സാഹിത്യകാരൻ കല്പറ്റ നാരായണൻ പ്രകാശനം നിർവഹിച്ചു. എഴുത്തുകാരൻ സത്യചന്ദ്രൻ പൊയിൽകാവ് കവിതാ സമാഹാരം ഏറ്റുവാങ്ങി.

കൊയിലാണ്ടി ആർട്സ് ആന്റ് സയൻസ് കോളജിൽ നടന്ന ചടങ്ങിൽ പി.വി.രാജു മാസ്റ്റർ അധ്യക്ഷത വഹിച്ചു. പുതിയ കവിതയിലെ ഓരോ വാക്കും പ്രയോഗവും ഓരോ തരം എഴുത്തുകാരുടെയും ചിന്തയുടെയും കാഴ്ചപ്പാടിന്റെയും പ്രതിഫലനമാണെന്ന് എഴുത്തുകാരി പറഞ്ഞു.

സാഹിത്യ പ്രവർത്തകരായ അബൂബക്കർ കാപ്പാട്, രാധാകൃഷ്ണൻ എടച്ചേരി, ഹീര വടകര, ശ്രുതി വൈശാഖ്, ലളിത ടീച്ചർ, പീതാംബരൻ മാസ്റ്റർ തുടങ്ങിയരും, സാമൂഹ്യപ്രവർത്തകരും സംബന്ധിച്ചു.

Summary: “Ullurukamanal” a collection of poems by Shyma V.P has been released