ഒള്ളൂർ സ്വദേശിയായ കള്ളുചെത്ത് തൊഴിലാളി തെങ്ങിൽ നിന്ന് വീണ് മരിച്ചു
ഉള്ള്യേരി: കള്ളുചെത്തുന്നതിനിടെ തെങ്ങില്‍ നിന്ന് വീണ് കൊടശ്ശേരി കള്ളുഷാപ്പ് ചെത്ത് തൊഴിലാളി ഒള്ളൂര്‍ പുതിയേടത്ത് മീത്തല്‍ രാജു അന്തരിച്ചു. മുപ്പത്തെട്ട് വയസ്സായിരുന്നു.
വീട്ടിനടുത്തുള്ള തെങ്ങില്‍ നിന്ന് കള്ള് ചെത്തുന്നതിനിടെ ഇന്ന് രാവിലെയാണ് അപകടത്തില്‍ പെട്ടത്. സംഭവ സമയത്ത് വീട്ടില്‍ ആളില്ലാതിരുന്നതിനാല്‍ അല്‍പ്പസമയം കഴിഞ്ഞാണ് കണ്ടത് അപ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു.
സി.പി.ഐ.എം ഒള്ളൂര്‍സ്റ്റോപ്പ് ബ്രാഞ്ച് അംഗമാണ്. അച്ഛന്‍: രാഘവന്‍ നായര്‍. അമ്മ: രാധ. സഹോദരങ്ങള്‍: ദീപ, വൈശാഖ്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നാളെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.