Tag: Toddy

Total 5 Posts

കള്ള് പോഷകാഹാരമാണോ?

സംസ്ഥാനത്ത് കള്ളിനെക്കുറിച്ചാണിപ്പോള്‍ ചര്‍ച്ച നടക്കുന്നത്. സര്‍ക്കാരിന്റെ പുതിയ മദ്യനയം കള്ളിനെ പ്രോത്സാഹിപ്പക്കുന്നതാണെന്ന് ഒരുകൂട്ടര്‍ പറയുമ്പോള്‍ കള്ള് പോഷകസമൃദ്ധമാണെന്നും പോഷകമൂല്യം നഷ്ടപ്പെടാതെ കള്ള് ഉപയോഗിക്കാനുള്ള സംവിധാനങ്ങളാണ് കൊണ്ടുവരുന്നതെന്ന് മറുകൂട്ടരും വാദിക്കുന്നു. ശരിയായ രീതിയില്‍ ഉപയോഗിച്ചാല്‍ കള്ള് ഏവര്‍ക്കും ആരോഗ്യപ്രദമാണെന്നാണ് പറയപ്പെടുന്നത്. തെങ്ങിന്‍ പൂക്കുലയില്‍ നിന്നും ഊറി വരുന്ന നീരാണ് മധുരക്കള്ള് അഥവാ നീര. ഇത് പുളിക്കുന്നതിന് മുന്‍പ്

മദ്യപിക്കുന്ന ഫോട്ടോയും വീഡിയോയുമൊന്നും പോസ്റ്റ് ചെയ്യല്ലേ, പണി പിന്നാലെ വരും! കള്ള് കുടിക്കുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത യുവതിയെ എക്‌സൈസ് അറസ്റ്റ് ചെയ്തു (വീഡിയോ കാണാം)

തൃശൂര്‍: കള്ളുകുടിക്കുന്ന വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തതിന്റെ പേരില്‍ യുവതിയ്‌ക്കെതിരെ കേസ്. ചേര്‍പ്പ് സ്വദേശിനിയായ യുവതിയെയാണ് എക്‌സൈസ് കേസെടുത്ത് അറസ്റ്റു ചെയ്തിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ മദ്യപാനം പ്രചരിപ്പിച്ചതിനാണ് തൃശൂര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ നടപടി. അറസ്റ്റ് ചെയ്ത ഇവരെ ജാമ്യത്തില്‍ വിട്ടു. സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റു ചെയ്യാന്‍ വേണ്ടി മാത്രം എടുത്ത വീഡിയോ ആയിരുന്നു ഇതെന്നും

കള്ള് ചെത്ത് തൊഴിലാളി ബാലുശ്ശേരി അറപ്പീടികയിൽ പി.ആർ.രാജീവ് അന്തരിച്ചു

ബാലുശ്ശേരി: അറപ്പീടിക കള്ളുഷാപ്പിലെ ചെത്ത് തൊഴിലാളിയും കൊയിലാണ്ടി താലൂക്ക് ചെത്ത് തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) അംഗവുമായ പി.ആർ.രാജീവ് അന്തരിച്ചു. പരേതനായ രാമകൃഷ്ണന്റെയും വിലാസിനിയുടെയും മകനാണ്. ഭാര്യ: ബിന്ദു. മക്കൾ: അഭയ് രാജ്, അനാമിക. സഹോദരങ്ങൾ: രജീവ്, രമ. സംസ്കാരം നോർത്ത് പറവൂർ ചെറിയ തേയ്ക്കാനം പുതുവേലി പള്ളം വീട്ട് വളപ്പിൽ നടക്കും.

നാട്ടില്‍ നിറഞ്ഞു നിന്ന പൊതുപ്രവര്‍ത്തകന്‍, കലാകാരന്‍; പ്രിയപ്പെട്ടവന്റെ വിയോഗം താങ്ങാനാകാതെ പൊട്ടിക്കരഞ്ഞ് കുരുന്നുകള്‍; ഒള്ളൂരില്‍ തെങ്ങില്‍ നിന്ന് വീണു മരിച്ച കള്ളുചെത്ത് തൊഴിലാളി രാജുവിന് കണ്ണീരോടെ വിട നല്‍കി ജന്മനാട്

ഉള്ളിയേരി: കള്ളുചെത്തുന്നതിനിടെ തെങ്ങില്‍ നിന്ന് വീണു മരിച്ച ഒള്ളൂർ പുതിയേടത്ത് മീത്തല്‍ രാജുവിന്റെ ഭൗതിക ശരീരം സംസ്‌കരിച്ചു. ജന്മനാടാകെ കണ്ണുനീരോടെയാണ് രാജുവിനെ യാത്രയാക്കിയത്. ഇന്നലെ രാവിലെയാണ് വീടിനടുത്തുള്ള തെങ്ങില്‍ നിന്ന് കള്ളു ചെത്തുന്നതിനിടെ മുപ്പത്തെട്ടുകാരനായ രാജു വീണത്. സജീവ പൊതുപ്രവര്‍ത്തകനായ രാജുവിനെ നാട്ടില്‍ ഓരോരുത്തര്‍ക്കും സുപരിചിതമാണ്. സി.പി.എം ഒള്ളൂര്‍ സ്റ്റോപ്പ് ബ്രാഞ്ച് അംഗവമായ രാജു സി.ഐ.ടി.യു

ഒള്ളൂർ സ്വദേശിയായ കള്ളുചെത്ത് തൊഴിലാളി തെങ്ങിൽ നിന്ന് വീണ് മരിച്ചു

ഉള്ള്യേരി: കള്ളുചെത്തുന്നതിനിടെ തെങ്ങില്‍ നിന്ന് വീണ് കൊടശ്ശേരി കള്ളുഷാപ്പ് ചെത്ത് തൊഴിലാളി ഒള്ളൂര്‍ പുതിയേടത്ത് മീത്തല്‍ രാജു അന്തരിച്ചു. മുപ്പത്തെട്ട് വയസ്സായിരുന്നു. വീട്ടിനടുത്തുള്ള തെങ്ങില്‍ നിന്ന് കള്ള് ചെത്തുന്നതിനിടെ ഇന്ന് രാവിലെയാണ് അപകടത്തില്‍ പെട്ടത്. സംഭവ സമയത്ത് വീട്ടില്‍ ആളില്ലാതിരുന്നതിനാല്‍ അല്‍പ്പസമയം കഴിഞ്ഞാണ് കണ്ടത് അപ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. സി.പി.ഐ.എം ഒള്ളൂര്‍സ്റ്റോപ്പ് ബ്രാഞ്ച് അംഗമാണ്.