എം.ഡി.എം.എയുമായി ഉള്ള്യേരി സ്വദേശി ആവളയില്‍; കയ്യോടെ പിടികൂടി എക്‌സൈസില്‍ ഏല്‍പ്പിച്ച് നാട്ടുകാര്‍


ഉള്ള്യേരി: എം.ഡി.എം.എയുമായി ഉള്ള്യേരി സ്വദേശി ആവളയില്‍ പിടിയില്‍. ഉള്ള്യേരി 19 അരിമ്പ മലയില്‍ അബിനാണ് (26) പിടിയിലായത്. ഇയാളില്‍ നിന്ന് 280 മില്ലി ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.

എം.ഡി.എം.എയുമായി ആവളയിലെത്തിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി എക്‌സൈസില്‍ വിവരം അറിയിക്കുകയായിരുന്നു. പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍.പി.സുധീര്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ആവളയില്‍ എത്തി ഇയാളെ അറസ്റ്റു ചെയ്തു. യുവാവ് ഉപയോഗിച്ച വാഹനവും എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തു.