വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉള്ള്യേരി സ്വദേശി മരിച്ചു
ഉള്ള്യേരി: പാറക്കെട്ടിൽ വരകുന്നുമ്മൽ അബൂബക്കർ അന്തരിച്ചു. അറുപത്തിരണ്ടു വയസ്സായിരുന്നു. കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു.
പരേതരായ വരകുന്നുമ്മൽ കുഞ്ഞിമായന്റെയും ആസ്യയയുടെയും മകനാണ്.
മക്കൾ: ബുഷ്റ, നസീറ, ജസ്ന. മരുമക്കൾ: ലത്തീഫ്, അഷറഫ്, ബൈജാസ്.
സഹോദരങ്ങൾ: കുഞ്ഞായൻ ക്കുട്ടി, നബീസ.
കബറടക്കം ഇന്ന് വൈകീട്ട് കുറുവങ്ങാട് ജുമുഅമസ്ജിദിൽ നടന്നു