‘ഷാഫിയുടെ വിജയം സുനിശ്ചിതം’; കൊയിലാണ്ടിയില്‍ യു.ഡി.ടി.എഫ് തൊഴിലാളി സംഗമം സംഘടിപ്പിച്ചു


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ യു.ഡി.ടി.എഫ് തൊഴിലാളി എക കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും വന്‍ ഭൂരിപക്ഷത്തിന് ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ വിജയിക്കുമെന്നതിന്റെ പ്രകടമായ തെളിവാണ് -അക്രമത്തിന് കോപ്പു കൂട്ടുന്ന മാര്‍കിസ്റ്റ് മുന്നൊരുക്കമെന്ന് എസ്.ടി.യു ജില്ലാവൈസ് പ്രസിഡന്റ് സി.പി.കുഞ്ഞമ്മത് പറഞ്ഞു.

കൊയിലാണ്ടി സി.എച്ച് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന പരിപാടിയില്‍ ടി.കെ. നാരാണന്‍ അധ്യക്ഷത വഹിച്ചു. കെ.ടി. സൈതു മുഹമ്മത്, എന്‍.എം. മനോജ്, ഗോപാലന്‍, കെ. കാസിം കോടിക്കല്‍ എന്നിവര്‍ സംസാരിച്ചു.