‘ജനകേരള സദസ്സിന്റെ പൊള്ളത്തരങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുക ലക്ഷ്യം”; കൊയിലാണ്ടിയില്‍ കുറ്റവിചാരണ സദസ്സുമായി യു.ഡി.എഫ്


Advertisement

കൊയിലാണ്ടി:
ഡിസംബര്‍ 22ന് കൊയിലാണ്ടിയില്‍ കുറ്റവിചാരണ സദസ്സ് നടത്തുമെന്ന് യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റി. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിശദീകരിക്കാന്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ നടത്താന്‍ പോകുന്ന ജനസദസ്സുകളുടെ പൊള്ളത്തരങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം.
Advertisement

പരിപാടി വിജയിപ്പിക്കുന്നതിനായി ബൂത്ത്തല കണ്‍വെന്‍ഷനുകള്‍, യു.ഡി.എഫ് പഞ്ചായത്ത് മുനിസിപ്പല്‍ തല സംഗമങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കാനും നിയോജക മണ്ഡലം കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു. യോഗം സി.പി.എ അസീസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വി.പി ഭാസ്‌ക്കരന്‍, സി.ഹനീഫ മാസ്റ്റര്‍, മഠത്തില്‍ നാണു മാസ്റ്റര്‍, മഠത്തില്‍ അബ്ദുറഹിമാന്‍, സന്തോഷ് തിക്കോടി, വി.ടി.സുരേന്ദ്രന്‍, എന്‍.പി.മമ്മദ്, ടി.അഷ്‌റഫ്, സി.കെ.ബാബു തുടങ്ങിയവര്‍ സംസാരിച്ചു.

Advertisement
Advertisement