‘വിലക്കറ്റത്തില്‍ ജീവിതം വഴിമുട്ടിയ പാവങ്ങളെ കണ്ടില്ലെന്ന് നടക്കുന്ന സര്‍ക്കാര്‍ അഴിമതിയിലും ധൂര്‍ത്തിലും ആറാടുന്നു’; കൊല്ലത്തെയും അരിക്കുളത്തെയും മാവേലി സ്റ്റോറുകള്‍ക്ക് മുമ്പില്‍ യു.ഡി.എഫ് പ്രതിഷേധം
കൊയിലാണ്ടി: സപ്ലൈകോ നിത്യോപയോഗ സാധനങ്ങളുടെ സബ്‌സിഡി നിര്‍ത്തലാക്കിയ നടപടിക്കെതിരെ വിവിധ മാവേലി സ്റ്റോറുകള്‍ക്ക് മുമ്പില്‍ യു.ഡി.എഫ് പ്രതിഷേധം. യു.ഡി.എഫ് കൊയിലാണ്ടി മുനിസിപ്പല്‍ കമ്മിറ്റി കൊല്ലം മാവേലി സ്റ്റോറിനു മുമ്പില്‍ നടത്തിയ പ്രതിഷേധ സംഗമം കോണ്‍ഗ്രസ്സ് മുന്‍ ബ്ലോക്ക് പ്രസിഡണ്ട് വി.വി.സുധാകരന്‍ ഉദ്ഘാടനം ചെയ്തു.
വിലക്കയറ്റവും, തൊഴിലില്ലായ്മയും മൂലം ജീവിതം വഴിമുട്ടിയ പാവങ്ങളെ കണ്ടില്ലെന്നു നടിക്കുന്ന സര്‍ക്കാര്‍ അഴിമതിയിലും, ധൂര്‍ത്തിലും ആറാടുകയാണന്ന് അദ്ദേഹം പറഞ്ഞു. പാവങ്ങളുടെ പിച്ചച്ചട്ടിയില്‍ കയ്യിട്ടു വാരുന്ന സര്‍ക്കാര്‍ ക്ഷേമ പെന്‍ഷന്‍ പോലും നല്കാതെ ജനങ്ങളെ കുത്തുപാളയെടുപ്പിക്കുകയാണന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് മുനിസിപ്പല്‍ കമ്മിറ്റി ചെയര്‍മാന്‍ കെ.എം. നജീബ് അധ്യക്ഷം വഹിച്ചു. കെ.പി.സി.സി മെമ്പര്‍ പി.രത്‌നവല്ലി ടീച്ചര്‍, എ.അസീസ്, നടേരി ഭാസ്‌കരന്‍, അരുണ്‍ മണമല്‍ എന്നിവര്‍ സംസാരിച്ചു. രജീഷ് വെങ്ങലത്ത് കണ്ടി സ്വാഗതവും റഷീദ് പുളിയഞ്ചേരി നന്ദിയും പറഞ്ഞു.
സപ്‌ളൈകോ വിലവര്‍ധനവില്‍ പ്രതിഷേധം; അരിക്കുളത്ത് യു.ഡി.എഫ് ധര്‍ണ
അരിക്കുളം: നിത്യോപയോഗ സാധനങ്ങളുടെ സബ്‌സിഡി നിര്‍ത്തലാക്കി വിലവര്‍ധിപ്പിച്ച ഇടത് സര്‍ക്കാറിനെതിരെ അരിക്കുളം സപ്‌ളൈകോ മാവേലി സ്റ്റോറിന് മുന്‍പില്‍ യു.ഡി.എഫ് ധര്‍ണ നടത്തി. കെ.പി.സി.സി. അംഗം സത്യന്‍ കടിയങ്ങാട് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയര്‍മാന്‍ സി.രാമദാസ് ആധ്യക്ഷ്യം വഹിച്ചു.
മിസ്ഹബ് കീഴരിയൂര്‍ മുഖ്യ പ്രഭാഷണം നടത്തി. എന്‍.കെ.അഷറഫ്, ഇ.കെ. അഹമ്മദ് മൗലവി, ശശി ഊട്ടേരി, വി.വി.എം.ബഷീര്‍, ലതേഷ് പുതിയേടത്ത്, കെ.അഷറഫ്, പത്മനാഭന്‍ പുതിയേടത്ത്, കെ.എം.സുഹൈല്‍, ടി.ടി.ശങ്കരന്‍നായര്‍, കെ.എം.മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.