യു.ഡി.എഫിന്റെ കുറ്റവിചാരണ സദസ്സ് ഡിസംബര്‍ 21ന് പേരാമ്പ്രയില്‍; പ്രചരണാര്‍ത്ഥം വാഹന പ്രചരണ ജാഥ നടത്തി നൊച്ചാട് പഞ്ചായത്ത് കമ്മിറ്റി
പേരാമ്പ്ര: ഇടത് ദുര്‍ഭരണത്തിനെതിരെ യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റി 21ന് പേരാമ്പ്രയില്‍ സംഘടിപ്പിക്കുന്ന കുറ്റവിചാരണ സദസ്സിന്റെ പ്രചരണാര്‍ത്ഥം നൊച്ചാട് പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി വാഹന പ്രചരണ ജാഥ നടത്തി.
ചത്തോത്ത് താഴെ വെച്ച് മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു. ടി.കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. മുനീര്‍ എരവത്ത്, കെ.മധുകൃഷ്ണന്‍, ടി.കെ.ഇബ്രാഹിം, ടി.പി നാസര്‍, പി.എം.പ്രകാശന്‍, പി.സി മുഹമ്മദ് സിറാജ്, രാജന്‍ കണ്ടോത്ത്, സി.കെ.അജീഷ് പ്രസംഗിച്ചു.
നൊച്ചാട് പഞ്ചായത്ത് യു.ഡി.എഫ് വാഹന പ്രചരണ ജാഥ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി. പി. എ അസീസ് ഉത്ഘാടനം ചെയ്യുന്നു.