യു.ഡി.എഫ് സെക്രട്ടറിയേറ്റ് ഉപരോധത്തില്‍ മേപ്പയ്യൂരിന്റെ പങ്കാളിത്തം ഉറപ്പുവരുത്തും: യു.ഡി.എഫ് മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റി



മേപ്പയ്യൂര്‍: യു.ഡി.എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന സെക്രട്ടറിയേറ്റ് ഉപരോധ സമരത്തിന് മേപ്പയ്യൂരിന്റെ പങ്കാളിത്തം ഉറപ്പുവരുത്തുമെന്ന് യു.ഡി.എഫ് മേപ്പയ്യൂര്‍ പഞ്ചായത്തുകമ്മിറ്റി. ഒക്ടോബര്‍ പതിനെട്ടിനാണ് യു.ഡി.എഫിന്റെ ‘റേഷന്‍ഷാപ്പു മുതല്‍ സെക്രട്ടറിയേറ്റ് വരെ’ സമരപരിപാടി.

മേപ്പയ്യൂര്‍ പഞ്ചായത്തിലെ യു.ഡി.എഫ് സമര ഭടന്മാരുടെ പങ്കാളിത്തം ഉറപ്പുവരുത്താന്‍ മേപ്പയ്യൂര്‍ എ.വി സൗധത്തില്‍ ചേര്‍ന്ന യു.ഡി.എഫ് ഉന്നതാധികാര സമിതി യോഗം തീരുമാനിച്ചു. 17ന് വൈകുന്നേരം സമര ഭടന്മാരെ യാത്രയയക്കുന്നതോടൊപ്പം മേപ്പയ്യൂര്‍ ടൗണില്‍ വിളംബാര ജാഥയും സങ്കടിപ്പിക്കാന്‍ തീരുമാനിച്ചു.

ചെയര്‍മാന്‍ കെ.പി രാമചന്ദ്രന്‍ അധ്യക്ഷനായി. കണ്‍വീനര്‍ എം.കെ അബ്ദുറഹിമാന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. ഡി.സി.സി സെക്രട്ടറി ഇ.അശോകന്‍ യോഗം ഉദ്ഘാടനം ചെയ്തു. കീഴ്‌പോട്ട് പി.മൊയ്തി, പി.കെ.അനീഷ്, വി.മുജീബ്, സി.പി നാരായണന്‍, ആന്തേരി ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.