‘മേപ്പയ്യൂര്‍-കൊല്ലം-നെല്ല്യാടി റോഡ് ഗതാഗത യോഗ്യമാക്കുക’; പേരാമ്പ്ര എം.എല്‍.എ ഓഫീസിലേക്ക് യു.ഡി.എഫ് മാര്‍ച്ച്


മേപ്പയ്യൂര്‍: മേപ്പയൂര്‍-നെല്ല്യാടി-കൊല്ലം റോഡ് നവീകരണ പ്രവൃത്തി ഉടന്‍ പൂര്‍ത്തീകരിച്ച് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് പ്രവര്‍ത്തകര്‍ പേരാമ്പ്ര എം.എല്‍.എ ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. മേപ്പയൂര്‍, കീഴരിയൂര്‍ പഞ്ചായത്ത് സംയുക്ത യു.ഡി.എഫ് സമരസമിതിയാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.

മാര്‍ച്ച് പേരാമ്പ്ര ടൗണ്‍ ജങ്ഷനില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് എം.എല്‍.എ ഓഫീസ് പരിസരത്ത് പൊലീസ് തടഞ്ഞു. മാര്‍ച്ച് ഡി.സി.സി പ്രസിഡന്റ് അഡ്വ:കെ പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മായില്‍ മുഖ്യപ്രഭാഷണം നടത്തി.

സമരസമിതി നേതാക്കളായ മേപ്പയൂര്‍ പഞ്ചായത്ത് യു.ഡി.എഫ് ചെയര്‍മാന്‍ പറമ്പാട്ട് സുധാകരന്‍, അധ്യക്ഷത വഹിച്ചു. കീഴരിയൂര്‍ പഞ്ചായത്ത് യു.ഡി.എഫ് ചെയര്‍മാന്‍ ടി.യു.സൈനുദീന്‍ സ്വാഗതം പറഞ്ഞു. മേപ്പയൂര്‍ പഞ്ചായത്ത് യു.ഡി.എഫ് കണ്‍വീനര്‍ എം.കെ.അബ്ദുറഹിമാന്‍, കീഴരിയൂര്‍ പഞ്ചായത്ത് യു.ഡി.എഫ് കണ്‍വീനര്‍ ഇടത്തില്‍ ശിവന്‍, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ ഇ അശോകന്‍, രാജേഷ് കീഴരിയൂര്‍, മുസ്ലിം ലീഗ് സംസ്ഥാന കൗണ്‍സിലര്‍ എ.വി അബ്ദുള്ള, യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി.കെ.എ ലത്തീഫ്, മേപ്പയൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്റ്റ് പ്രസിഡന്റ് കെ.പി രാമചന്ദ്രന്‍, മേപ്പയൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കമ്മന അബ്ദുറഹിമാന്‍, മേപ്പയൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് പി.കെ അനീഷ്, ഷര്‍മിന കോമത്ത്, പി.കെ പ്രസന്നകുമാരി, സാബിറ നടുക്കണ്ടി, സവിത നിരത്തിന്റെ മീത്തല്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

Summary: UDF march to Perambra MLA office