‘നവകേരള സദസ്സ് ജനങ്ങളെ രണ്ടു തട്ടിലാക്കി’; കുറ്റവിചാരണ സദസ്സിന്റെ ഭാഗമായി നേതൃയോഗം സംഘടിപ്പിച്ച് മേപ്പയ്യൂര്‍ യു.ഡി.എഫ് കമ്മിറ്റി


മേപ്പയ്യൂര്‍: നവകേരള സദസ്സിലെ ജനങ്ങളുടെ ഇരിപ്പിടങ്ങള്‍ പരിശോധിച്ചാല്‍ ജനങ്ങളെ രണ്ടുതട്ടിലാക്കിയ അവസ്ഥ നേരില്‍ കാണാന്‍ കഴിയുന്നതാണെന്ന് യു.ഡി.എഫ് ചെയര്‍മാന്‍ കെ. ബാലനാരായണന്‍.

ഡിസംബര്‍ 16 ന് യു.ഡി.എഫ് പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ‘കുറ്റവിചാരണ സദസ്സ’് വിജയിപ്പിക്കാന്‍ വേണ്ടി മേപ്പയ്യൂരില്‍ ചേര്‍ന്ന യു.ഡി.എഫ് നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജഭരണ കാലത്തെ തനിയാവര്‍ത്തനമാണ് നേരില്‍ കാണാന്‍ കഴിയുന്നതെന്നും, സാധാരണക്കാരെ നവകേരള സദസ്സെന്ന പേരില്‍ പൊരി വെയിലത്ത് പിറകില്‍ നിര്‍ത്തുകയും ചെയ്യുന്ന സമീപനമാണ് കണ്ടു കൊണ്ടിരിക്കുന്നതെന്നും ബാലനാരായണന്‍ സൂചിപ്പിച്ചു.

ചെയര്‍മാന്‍ കെ.പി രാമചന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഇ. അശോകന്‍, ടി.കെ.എ ലത്തീഫ്, ടി.കെ ഇബ്രാഹിം, കെ.എ ജോസൂട്ടി, എം.കെ അബ്ദുറഹിമാന്‍, മേപ്പയ്യൂര്‍ കുഞ്ഞികൃഷ്ണന്‍, കെ.പി വേണുഗോപാല്‍, കെ.എം കുഞ്ഞമ്മത് മദനി, കീഴ്‌പോട്ട് പി. മൊയ്തി, പൂക്കോട്ട് ബാബുരാജ്, വി. മുജീബ്, അന്തേരി ഗോപാലകൃഷ്ണന്‍ എന്നിവര്‍ പരിപാടിയില്‍ സംസാരിച്ചു.