‘കെ പെന്‍ഷന്‍ പണം ഉപയോഗിച്ചെങ്കിലും സിവില്‍ സപ്ലൈസിനെ രക്ഷിക്കണം’; പൂക്കാട് മാവേലി സ്റ്റോറിന് മുന്നില്‍ ധര്‍ണ്ണ സംഘടിപ്പിച്ച് യു ഡി എഫ് ചേമഞ്ചേരി പഞ്ചായത്ത് കമ്മിറ്റി


ചേമഞ്ചേരി: മാവേലി സ്റ്റോറുകളില്‍ വില്പനക്കെത്തുന്ന 13 അവശ്യസാധനങ്ങളുടെ വിലവര്‍ധിപ്പിച്ച നടപടി പിന്‍വലിച്ച് വിലക്കയറ്റം തടയണമെന്നും സിവില്‍ സപ്ലൈസ് സമാഹരിച്ച അവശ്യ വസ്തുക്കള്‍ക്ക് വിതരണക്കാര്‍ക്ക് കൊടുക്കാനുള്ള പണം അടിയന്തിരമായി കൊടുത്തു തീര്‍ക്കണമെന്ന് മുസ്ലീം ലീഗ് ജില്ലാ ജനറല്‍ സിക്രട്ടറി ടി.ടി ഇസ്മയില്‍ ആവശ്യപ്പെട്ടു.

പൂക്കാട് മാവേലി സ്റ്റോറിന് മുന്നില്‍ യു.ഡി.എഫ് ചേമഞ്ചേരി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെയര്‍മാന്‍ മാടഞ്ചേരി സത്യനാഥന്‍ അധ്യക്ഷത വഹിച്ചു. കണ്ണഞ്ചേരി വിജയന്‍, ആലിക്കോയ ഹിദായത്ത്, അഖില്‍ കാഞ്ഞിലശ്ശേര,ി ഷബീര്‍ എളവനക്കണ്ടി, റസീന ഷാഫി, അനില്‍കുമാര്‍ പാണലില്‍, അബ്ദുള്‍ ഹാരിസ് തുടങ്ങിയവര്‍ സംസാരിച്ചു.

എം.പി മൊയ്തീന്‍ കോയ സ്വാഗതവും ശശിധരന്‍ കുനിയില്‍ നന്ദിയും പറഞ്ഞു. ഉണ്ണികൃഷ്ണന്‍ പൂക്കാട്, നമ്പാട്ട് മോഹനന്‍, മമ്മദ് കോയ, ആലിക്കോയ പുതുശ്ശേരി, ദിനേശന്‍ കോരപ്പുഴ, പി.പി അബ്ദുള്‍ ലത്തീഫ്, വാസന്തി പാണലില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.