കല്ലാച്ചി ഗവ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനി വീട്ടില്‍ മരിച്ച നിലയില്‍


നാദാപുരം: കല്ലാച്ചി ഗവ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചേലക്കാട് പുത്തൻ പുരയിൽ താഴെ കുനി ദിനയ ദാസാണ് മരിച്ചത്. പതിനേഴ് വയസ്സായിരുന്നു. കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

നാദാപുരം പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുനല്‍കും.

സംഭവത്തില്‍ നാദാപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.

അച്ഛൻ: പുത്തൻ പുരയിൽ താഴെ കുനി ദാസൻ.
അമ്മ :ജോഷ്‌ന ദാസ്.
സഹോദരിമാർ: ദിൻമയ, ദിൻഷിദ.