കോഴിക്കോട് റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് ഒഴിവ്; യോഗ്യതകളും വിശദാംശങ്ങളും അറിയാം


കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ സാമൂഹ്യ നീതി വകുപ്പ് മെയിന്റനന്‍സ് ട്രൈബ്യൂണലുകളായി നോട്ടിഫൈ ചെയ്തിട്ടുളള കോഴിക്കോട് റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ ടെക്നിക്കല്‍ അസിസ്റ്റന്റിനെ കരാര്‍ വ്യവസ്ഥയില്‍ ഒരു വര്‍ഷക്കാലത്തേക്ക് നിയമിക്കുന്നു.

ശമ്പളം: 21000 രൂപ. യോഗ്യതകള്‍: അംഗീകൃത സര്‍വ്വകലാശാല ബിരുദം, വേര്‍ഡ് പ്രോസസിംഗില്‍ അംഗീകൃത കമ്പ്യൂട്ടര്‍ കോഴ്സ് പാസ്സായിക്കണം, എം.എസ്.ഡബ്ല്യൂ യോഗ്യതയുളളവര്‍ക്ക് മുന്‍ഗണന. മലയാളം ഇംഗ്ലീഷ് ഭാഷകളില്‍ ടൈപ്പ്റൈറ്റിംഗ് അറിഞ്ഞിരിക്കണം.

യോഗ്യതയുളളവര്‍ ഫെബ്രുവരി 28 ന് രാവിലെ 11 മണിക്ക് നടക്കുന ഇന്റര്‍വ്യൂവില്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന ഒറിജിനല്‍ രേഖകളുമായി നേരിട്ട് ഹാജരാകണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു. രേഖകളുടെ ഫോട്ടോകോപ്പി സമിതിയ്ക്ക് മുമ്പാകെ ലഭ്യമാക്കണം. ഫോണ്‍ : 0495 2371911.