പുനര്‍ നിര്‍മ്മിച്ച മേപ്പയ്യൂര്‍ ടൗണ്‍ ജുമാ മസ്ജിദ് ഉദ്ഘാടനം നാളെ


മേപ്പയ്യൂര്‍: പുനര്‍നിര്‍മ്മിച്ച മേപ്പയ്യൂര്‍ ടൗണ്‍ ജുമാ മസ്ജിദ് ഉദ്ഘാടനം നാളെ നടക്കും. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് 4 മണിക്ക് മേപ്പയൂര്‍ ടൗണില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ കെ. മുരളീധരന്‍ എം.പി സാംസ്‌കാരിക സദസ്സ് ഉദ്ഘാടനം ചെയ്യും.

ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ മുഖ്യാതിഥിയായിരിക്കും. സ്വാമി ആത്മദാസ് യമി മുഖ്യ പ്രഭാഷണം നടത്തും. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍, ടി.ടി ഇസ്മായില്‍, റഫീഖ് സഖറിയ ഫൈസി, സയ്യിദ് അലി തങ്ങള്‍ പാലേരി, ഇ.കെ.അബൂബക്കര്‍ ഹാജി, കെ. നിസാര്‍ റഹ്‌മാനി, ഡോ: പിയൂഷ് എം. നമ്പൂതിരിപ്പാട് ചടങ്ങില്‍ സംബന്ധിക്കും.

തുടര്‍ന്ന് അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പ്രഭാഷണം നടത്തും. 24 ന് വൈകീട്ട് 7ന് ഉസ്താദ് കബീര്‍ ബാഖവി കാഞ്ഞാര്‍ പ്രഭാഷണം നടത്തും.