തൃക്കോട്ടൂർ പെരുമയുടെ കഥാകാരന്റെ ഓർമ്മകളിൽ തിക്കോടി; എഴുത്തുകാരൻ യു.എ.ഖാദറിനെ അനുസ്മരിച്ച് നാട്
തിക്കോടി: ബർമയിൽ ജനിച്ച് മലയാളത്തിന്റെ ഹൃദയ സ്പന്ദനമായി മാറിയ യു.എ.ഖാദറിന്റെ ഓർമ്മകൾ ജ്വലിപ്പിച്ചു കൊണ്ട് നാടും നാട്ടു സദസ്സും തിക്കോടിയിലെ ‘സീതീസ്’ ഭവനത്തിൽ ഒത്തുകൂടി. സീതീസ് ഭവനത്തിലേക്കുള്ള യു.എ.ഖാദർ നാമകരണം ചെയ്ത റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജമീല സമദ് ഉദ്ഘാടനം ചെയ്തു. വി.കെ.അബ്ദുൽ മജീദ് അധ്യക്ഷനായി. ആർ.വിശ്വൻ, കെ.പി.ഷക്കീല, സന്തോഷ് തിക്കോടി, രാജീവൻ കെ.വി, രാജേഷ് ശങ്കർ, യാക്കൂബ് രചന എന്നിവർ സംസാരിച്ചു.
തുടർന്ന് നടന്ന ഖാദർ കഥകളെയും കഥാപാത്രങ്ങളെയും കുറിച്ച് നവ എഴുത്തുകാരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ‘പെരുമയുടെ പൊരുൾ തേടി’ എന്ന പരിപാടി പ്രശസ്ത എഴുത്തുകാരി ബി.എം.സുഹ്റ ഉദ്ഘാടനം ചെയ്തു. കെ.ഹുസൈൻ അധ്യക്ഷനായി. ചന്ദ്രശേഖരൻ തിക്കോടി, സോമൻ കടലൂർ, ഇബ്രാഹിം തിക്കോടി, പുഷ്പൻ തിക്കോടി, കുഞ്ഞിക്കണ്ണൻ തുറശ്ശേരി കടവ്, റസാഖ് പള്ളിക്കര, രവി നവരംഗ്, ചന്ദ്രൻ മുദ്ര, അനിൽകുമാർ ജി.ആർ, ശ്രീനി ആശ്രയ, ഷൈനി വി.പി, അനുരാജ് വരിക്കാലിൽ, ഗോപി നിടിയത്ത് എന്നിവർ സംസാരിച്ചു.
വൈകീട്ട് നടന്ന അനുസ്മരണ സമ്മേളനം പ്രശസ്ത കവി പി.എൻ.ഗോപീകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എം.കെ.പ്രേമൻ അധ്യക്ഷനായി. കെ.ഇ.എൻ.കുഞ്ഞഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ഡോ. ഖദീജ മുംതാസ് അനുസ്മരണ പ്രഭാഷണം നടത്തി. ഹേമന്ത് കുമാർ, രാമചന്ദ്രൻ വി.പി, ദീപ ഡി ഓർഗ എന്നിവർ സംസാരിച്ചു.
തുടർന്ന് നമ്രത ഒരുക്കിയ ‘ഗസൽ പെയ്തിറങ്ങുന്ന രാവ്’ ഗാനമേളയും നടന്നു. യു.എ.ഖാദർ ഓർമ്മദിന പരിപാടി സംഘാടന മികവു കൊണ്ടും പങ്കാളിത്തം കൊണ്ടും ഏറെ ശ്രദ്ധേയമായ ഒന്നായിമാറി.