ആര്‍ട് ഗാലറി ഒരുക്കി പൂര്‍വ്വവിദ്യാര്‍ഥിയായ യു.എ.ഖാദറിന് ഗവ.മാപ്പിള വി.എച്ച്.എസ്.എസിന്റെ ആദരം; പ്രദര്‍ശിപ്പിച്ചത് 35ലേറെ ചിത്രങ്ങള്‍കൊയിലാണ്ടി:
ഗവ. മാപ്പിള വി.എച്ച്.എസ്.എസില്‍ ഒരുക്കിയ യു.എ.ഖാദര്‍ ആര്‍ട് ഗാലറി എം.എല്‍.എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു. യു.എ.ഖാദര്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മാപ്പിള സ്‌കൂളില്‍ അദ്ദേഹത്തിന്റെ സ്മരണയ്ക്കായ് നടത്തിയ സംസ്ഥാന തല ചിത്രരചനാ ക്യാമ്പില്‍ വരച്ച ചിത്രങ്ങളാണ് ഗാലറിയില്‍ പ്രദര്‍ശനത്തിനുള്ളത്. 35ല്‍ പരം ചിത്രങ്ങളാണ് പ്രദര്‍ശനത്തിനൊരുക്കിയിട്ടുള്ളത്.

ചടങ്ങില്‍ പോള്‍ കല്ലാനോട് മുഖ്യപ്രഭാഷണം നടത്തി. കുട്ടികളില്‍ ദൃശ്യ സാക്ഷരത കൈവരിക്കാന്‍ ഇത്തരം കലാ പ്രവര്‍ത്തനങ്ങള്‍ വഴിയൊരുക്കുമെന്ന് മുഖ്യഭാഷണത്തില്‍ പറഞ്ഞു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു.

വിദ്യാഭ്യസ സ്ഥിരസമിതി ചെയര്‍പേഴ്‌സണ്‍ നജില പറവക്കൊടി സ്വാഗതം പറഞ്ഞു. ആര്‍ട് ഗാലറി കോര്‍ഡിനേറ്റര്‍ ഷാജി കാവില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എ.അസീസ് (പി.ടി.എ.പ്രസിഡണ്ട്) വി.പി ഇബ്രാഹിം കുട്ടി (കൗണ്‍സിലര്‍), രാഗം മുഹമ്മദലി (സ്വാഗത സംഘം ചെയര്‍മാന്‍) എം.ബഷീര്‍ (എസ്.എസ്.ജി കണ്‍വീനര്‍)
അമേത്ത് കുഞ്ഞമ്മദ് (യു.എ.ഖാദര്‍ ഫാമിലി ട്രസ്റ്റ് അംഗം) എന്നിവര്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ് കെ.കെ.ചന്ദ്രമതി നന്ദി പറഞ്ഞു.