പുളിയഞ്ചേരിയിലെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന; രണ്ടാം ചരമവാര്‍ഷികത്തില്‍ യു.രാജീവന്‍ മാസ്റ്ററെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് കൊയിലാണ്ടിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍


കൊയിലാണ്ടി: കോഴിക്കോട് ഡി.സി.സി. പ്രസിഡന്റും സഹകാരിയുമായിരുന്ന യു. രാജീവന്‍ മാസ്റ്ററുടെ രണ്ടാം ചരമവാര്‍ഷികാചരണത്തിന്റെ ഭാഗമായി തിങ്കളാഴ്ച രാവിലെ പുളിയഞ്ചേരി ഉണിത്രാട്ടില്‍ വീട്ടുവളപ്പിലെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടന്നു. കോണ്‍ഗ്രസ് കൊയിലാണ്ടി നോര്‍ത്ത് മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിലായിരുന്നു പരിപാടി.

കെ.പി.സി.സി. മെമ്പര്‍മാരായ പി.രത്‌നവല്ലി ടീച്ചര്‍, മഠത്തില്‍ നാണു മാസ്റ്റര്‍, ഡി.സി. സി. സെക്രട്ടറി രാജേഷ്, ബ്ലോക്ക് പ്രസിഡന്റ് മുരളി തോറോത്ത്, മണ്ഡലം പ്രസിഡന്റ് രജീഷ് വെങ്ങളത്ത് കണ്ടി, വി.വി.സുധാകരന്‍, കെ.എം. സുമതി, തന്‍ഹീര്‍ കൊല്ലം, കെ.പി. വിനോദ് കുമാര്‍, നടേരി ഭാസ്‌കരന്‍, ശ്രീജ റാണി, പി.വി. മണി, ആര്‍.ടി. ശ്രീജിത്ത്, എന്‍. ദാസന്‍, ബാബു കോറോത്ത്, പഞ്ഞാട്ട് ഉണ്ണി തുടങ്ങിയവര്‍ പങ്കെടുത്തു.

ഡി.സി.സി അധ്യക്ഷനായിരുന്ന യു.രാജീവന്‍ മാസ്റ്റര്‍ 2022 മാര്‍ച്ച് 25നാണ് അന്തരിച്ചത്. രാജീവന്‍ മാസ്റ്റര്‍ യൂത്ത് കോണ്‍ഗ്രസ് ജില്ല സെക്രട്ടറി, സംസ്ഥാന നിര്‍വാഹക സമിതി അംഗം, കൊയിലാണ്ടി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ്, യു.ഡി.എഫ് കൊയിലാണ്ടി നിയോജക മണ്ഡലം ജനറല്‍ കണ്‍വീനര്‍, കെ.പി.സി.സി നിര്‍വാഹക സമിതി അംഗം, സംസ്ഥാന സഹകരണ ബാങ്ക്, ജില്ലാ സഹകരണ ബാങ്ക് എന്നിവയുടെ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍, പിഷാരികാവ് ദേവസ്വം മുന്‍ ട്രസ്റ്റി ചെയര്‍മാന്‍, കൊയിലാണ്ടി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചിരുന്നു.