താമരശ്ശേരി ചുരത്തില്‍ വന്‍ലഹരിമരുന്ന് വേട്ട; കാറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എ യുമായി രണ്ട് യുവാക്കള്‍ പിടിയില്‍


Advertisement

താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ കാറില്‍ ലഹരിമരുന്ന് കടത്തിയ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. ഉണ്ണികുളം എസ്റ്റേറ്റ് മുക്ക് നായാട്ടു കുന്നുമ്മല്‍ വീട്ടില്‍ ഫവാസ് (27), ബാലുശ്ശേരി കാട്ടാംവള്ളി പുള്ളാണിക്കല്‍ വീട്ടില്‍ പി. ജാസില്‍ (23) എന്നിവരെയാണ് എക്‌സൈസ് പിടികൂടിയത്.

Advertisement

ഇവരില്‍ നിന്നും 193.762 ഗ്രാം എം.ഡി.എം.എ യാണ് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും എക്‌സൈസ് പിടിച്ചെടുത്തു.
താമരശ്ശേരി ചുരം എട്ടാം വളവില്‍ വച്ച് താമരശ്ശേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഇ.ജിനീഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.

Advertisement

ഉത്തരമേഖലാ എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡിലെ ഇ.ഐ.ഷിജുമോന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ താമരശ്ശേരി റേഞ്ച് എക്‌സൈസ് സര്‍ക്കിള്‍ സംഘവും കമ്മിഷണര്‍ സ്‌ക്വാഡും ,ംയുക്തമായി പരിശോധന നടത്തുകയായിരുന്നു.

Advertisement

എക്‌സൈസ് സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍മാരായ ടി.ഷിജുമോന്‍, സി. സന്തോഷ് കുമാര്‍, പ്രിവെന്റീവ് ഓഫിസര്‍മാരായ ഷിബു ശങ്കര്‍, പി.സുരേഷ് ബാബു, കെ.സി.പ്രദീപ്, സിഇഒമാരായ എസ്.സുജില്‍, ഇ.അഖില്‍ദാസ്, നിതിന്‍, സച്ചിന്‍ ദാസ്, അരുണ്‍, ഡ്രൈവര്‍ ഷിതിന്‍ എന്നിവരാണ് ഉണ്ടായിരുന്നത്.