പാലക്കാട് കാട്ടുപന്നിക്കുവെച്ച വൈദ്യുതകെണിയില്‍ തട്ടി യുവാക്കള്‍ക്ക് ദാരുണാന്ത്യം; മൃതദേഹങ്ങള്‍ കുഴിച്ചിട്ട നിലയില്‍


  പാലക്കാട്: കൊടുമ്പ് കരിങ്കരപ്പുളളി അമ്പലപ്പറമ്പത്ത് നെല്‍കൃഷിപ്പാടത്ത് യുവാക്കളുടെ മൃതൃദേഹം കുഴിച്ചിട്ട നിലയില്‍. പുതുശ്ശേരി കാളാണ്ടിത്തറയില്‍ സതീഷ് 22 കൊട്ടേക്കാട് കാരക്കോട്ടുപുര തെക്കേംകുന്നം ഷിജിത്ത് 22 എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകീട്ട് അഞ്ചു മണിയോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

നെല്‍പ്പാടം സ്ഥലമുടമ അമ്പലപ്പറമ്പ് അനന്തന്‍ തന്നെയാണ് മൃതദേഹങ്ങള്‍ കുഴിച്ചിട്ടതെന്ന് മൊഴി നല്‍കി. പന്നിശല്യം കാരണം ഇയാള്‍ പാടത്ത് വൈദ്യുതക്കമ്പികള്‍ സ്ഥാപിച്ചിരുന്നു. രാവിലെ പാടത്ത് മൃതദേഹങ്ങള്‍ കണ്ടതോടെ ഇയാള്‍ തന്നെ കുഴിച്ചിടുകയായിരുന്നെന്നും പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്.

ഞായറാഴ്ച രാത്രിയുണ്ടായ സംഘട്ടനത്തെതുടര്‍ത്ത് സതീഷ്, ഷിജിത്ത് സുഹൃത്തുക്കളായ അഭിന്‍, അജിത്ത് എന്നിവര്‍ക്കെതിരെ കസബ പോലീസ് കേസെടുത്തിരുന്നു. ഇതിനുശേഷം അമ്പലപ്പറമ്പില്‍ സതീഷന്റെ ബന്ധുവീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്.
തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയും പോലീസിനെ കണ്ട് ഭയന്നോടിയപ്പോള്‍ വൈദ്യുത കമ്പിയില്‍ തട്ടി മരണം സംഭവിച്ചതാകാമെന്നുമാണ് പോലീസ് പറയുന്നുത്.

മെബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിനൊടുവിലാണ് പാടത്ത് മണ്ണ് ഇളകിയത് ശ്രദ്ധയില്‍പ്പെട്ടത്. സംശയം തോന്നി മണ്ണുനീക്കിയപ്പോഴാണ് മൃതദേഹങ്ങല്‍ കണ്ടെത്തിയത്. ഒന്നിനു മുകളില്‍ ഒന്നായാണ് മൃതദേഹങ്ങള്‍ ഉണ്ടായിരുന്നത്. നിലവില്‍ സ്ഥലമുടമയായ അനന്തന്‍ പോലീസ് കസ്റ്റടിയിലാണ്.

summary: Two youths died in Palakkad due to electrical shock