കൈനാട്ടിയിൽ പിക്കപ്പ് ലോറിയിൽ മദ്യം കടത്താൻ ശ്രമം; രണ്ട് പേർ എക്സൈസ് പിടിയിൽ


Advertisement

വടകര: കൈനാട്ടിയിൽ പിക്കപ്പ് ലോറിയിൽ മദ്യം കടത്താൻ ശ്രമിച്ച രണ്ടു പേർ പിടിയിൽ. ഫറോക്ക് പുത്തൂർ പള്ളി പറക്കോട്ട് പൊറ്റ മുജീബ്, തമിഴ്നാട തിരുവണ്ണാമല വേട്ടാവളം സ്ട്രീറ്റിൽ സുനിൽ എന്നിവരെയാണ് എക്സൈസ് പിടികൂടിയത്. വാഹനത്തിൽ നിന്ന് 21 ലിറ്റർ മാഹി മദ്യം കണ്ടെത്തി.

Advertisement

വിഷു സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വടകര എക്സൈസ് റേഞ്ച് ഓഫീസിലെഎക്സൈസ് ഇൻസ്പെക്ടർ ശൈലേഷ് പി എമ്മും പാർട്ടിയും ആണ് വാഹന പരിശോധന നടത്തിയത്. മാഹിയിൽ നിന്ന് കോഴിക്കോടേക്ക്  പോവുകയായിരുന്നു പിക്കപ്പ് ലോറി.

Advertisement

പാർട്ടിയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ജയപ്രസാദ് സി, കെ.സിവിൽ എക്സൈസ് ഓഫീസർമാരായ സന്ദീപ് സി.വി, വിനീത് എം .പി, മുഹമ്മദ് റമീസ് ,രഗിൽരാജ് എന്നിവർ പങ്കെടുത്തു.

Advertisement

Description: Two arrested for trying to smuggle alcohol in a pickup truck in Kainatti