മലപ്പുറത്ത് സ്വകാര്യ ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരുക്ക്
മലപ്പുറം: മലപ്പുറത്ത് സ്വകാര്യ ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്ക്. കുറ്റിപ്പുറം കിന്‍ഫ്രയ്ക്ക സമീപമാണ് സംഭവം. ആരുടെയും പരുക്കുകള്‍ ഗുരുതരമല്ല.
പരിക്കേറ്റവരെ കുറ്റിപ്പുറം താലൂക്ക് ആശുപത്രി, നടക്കാവ് ആശുത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് നിന്ന് തൃശ്ശൂര്‍ ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസും ടിപ്പറുമാണ് കൂട്ടിയിടിച്ചത്.
നാട്ടുകാരും പോലീസും സംയോജിതമായി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.