മൂടാടിയില്‍ കര്‍ഷകര്‍ കൃഷിക്കൂട്ടം കൃഷി ചെയ്ത മഞ്ഞളും ചേനയും വിത്തുകളായി വിളയും; ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇടവിള വിത്ത് കിറ്റ് തയ്യാറാക്കും
മൂടാടി: മൂടാടി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ നടപ്പാക്കിയ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി പതിനൊന്നാം വാര്‍ഡില്‍ കര്‍ഷകര്‍ കൃഷിക്കൂട്ടം കൃഷി ചെയ്ത മഞ്ഞള്‍, ചേന എന്നിവ കാര്‍ഷിക കര്‍മ്മ സേന സംഭരിച്ചു.
ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിതരണം ചെയ്യുന്ന ഇടവിള വിത്ത് കിറ്റ് തയ്യാറാക്കാന്‍ ഇത് ഉപയോഗപ്പെടുത്തും. കര്‍ഷകര്‍ക്ക് ഇടത്തട്ടുകാരില്ലാതെ ഉത്പന്നങ്ങള്‍ വിപണനം നടത്താന്‍ ഈ സംവിധാനം ഉപകരിക്കും.
പഞ്ചായത്തില്‍ തന്നെ ഉത്പാദിപ്പിച്ച ഗുണമേന്മയുള്ള വിത്തുകള്‍ ഇടവിളയായി നല്‍കാനും സാധിക്കുന്നു. കര്‍ഷകരില്‍ നിന്ന് സംഭരിച്ച ഇഞ്ചിവിത്തും ഇടവിളക്കിറ്റില്‍ ഉള്‍പ്പെടുത്തും. കര്‍ഷകര്‍ കൃഷിക്കൂട്ടം അംഗമായ റഷീദ് ഏ.എം.ആറില്‍ നിന്നും വിത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ.ശ്രീകുമാര്‍ ഏറ്റുവാങ്ങി.
ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് അംഗങ്ങളും, കൃഷിഭവന്‍-കാര്‍ഷിക കര്‍മ്മസേന ജീവനക്കാരും കൃഷിക്കൂട്ടം അംഗങ്ങളും പങ്കെടുത്തു.