മത്സ്യ കൃഷിയില്‍ നേട്ടംകൊയ്ത മേലടി ബ്ലോക്കിലെ കര്‍ഷകര്‍ക്ക് ആദരം; ദേശീയ മത്സ്യകര്‍ഷക ദിനത്തില്‍ പരിപാടിയുമായി ഫിഷറീസ് വകുപ്പ്


പയ്യോളി: ദേശീയ മത്സ്യകര്‍ഷക ദിനത്തിന്റെ ഭാഗമായി മേലടി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വെച്ച് ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ മത്സ്യ കര്‍ഷകരെ ആദരിച്ചു. പരിപാടി മേലടി ബ്ലോക്ക് വികസന സ്റ്റാറ്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എം.എം രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ മഞ്ഞക്കുളം നാരായണന്‍ അദ്ധ്യക്ഷം വഹിച്ച യോഗത്തില്‍ ജോയിന്റ് ബി.ഡി.ഒ ശിവകുമാര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. അലങ്കാര മത്സ്യകര്‍ഷകരായ ഷിബിന മേപ്പയ്യൂര്‍, മീനാക്ഷി കീഴരിയൂര്‍, വിജേഷ് തിക്കോടി, അബ്ദുറഹിമാന്‍ തുറയൂര്‍, ചന്ദ്രന്‍ പയ്യോളി എന്നിവരെ ആദരിച്ചു.

ഫിഷറീസ് ഓഫിസര്‍ സ്വാഗതവും പ്രോജക്റ്റ് കോ-ഒര്‍ഡിനേറ്റര്‍ ദില്‍ന നന്ദിയും പറഞ്ഞു.