കനത്ത മഴയിൽ വിവിധയിടങ്ങളിൽ തണൽ മരം വീണു; കൊയിലാണ്ടിയിൽ ഗതാഗതം തടസ്സപെട്ടു; ഇലക്ട്രിക് ലൈനിലേക്കും മരം വീണു
കൊയിലാണ്ടി: ഇന്നലെ രാത്രി പെയ്ത കനത്ത മഴയിൽ കൊയിലാണ്ടിയിൽ വിവിധയിടങ്ങളിൽ മരങ്ങൾ മുറിഞ്ഞു വീണു. ഗതാഗതം തടസ്സപെട്ടു. തണൽ മരങ്ങൾ മുറിഞ്ഞു വീണാണ് ഗതാഗതം തടസ്സപ്പെട്ടത്. റെയിൽവേ സ്റ്റേഷൻ റോഡിലും, സ്വകാര്യ വ്യക്തിയുടെ സ്ഥലത്തും മരം പൊട്ടി വീണു.
രാത്രി 11 മണിയോടുകൂടിയാണ് കൊയിലാണ്ടി മണമലിൽ സ്വകാര്യവ്യക്തിയുടെ പറമ്പിലെ തണൽമരം വീണത്. ഇലക്ട്രിക് ലൈനിലേക്ക് ആണ് മരം പൊട്ടിവീണത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ ആനന്ദൻ സി.പിയുടെ നേതൃത്വത്തിൽ സേന എത്തുകയും ചെയിന്‍സൊ ഉപയോഗിച്ച് മരം മുറിച്ചു മാറ്റുകയും ചെയ്തു.
പന്തണ്ട് മണിയോടെ സമാനമായ രീതിയിൽ കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ റോഡിൽ മരം മുറിഞ്ഞു വീണു. ഇന്നലെ രാത്രി ഒൻപത് മണി മുതൽ കൊയിലാണ്ടിയിലെ വിവിധയിടങ്ങളിൽ കനത്ത മഴയും ഇടിമിന്നലും അനുഭവപ്പെട്ടിരുന്നു. മരം മുറിഞ്ഞു വീണ വിവരം ലഭിച്ചതിനെ തുടർന്ന് കൊയിലാണ്ടി അഗ്നിരക്ഷാ സേന അംഗങ്ങൾ ചെയിന്‍സൊ ഉപയോഗിച്ച് മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തു.
സ്റ്റേഷൻ ഓഫീസർ ആനന്തനൻ സി.പിയുടെ നേതൃത്വത്തിൽ ഉള്ള സംഘം ഇരു സ്ഥലങ്ങളിലെത്തുകയും ഉടനെ തന്നെ രക്ഷാപ്രവർത്തനത്തിലേർപ്പെടുകയുമായിരുന്നു. ഗ്രേഡ് എ.എസ്.ടി.ഓ ബാബു പി.കെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ബബീഷ്, അനൂപ്,ലിനീഷ്, അമൽരാജ്, റഷീദ്, ഹോംഗാര്‍ഡ് പ്രദീപ് എന്നിവർ പ്രവർത്തനത്തിൽ ഏർപ്പെട്ടു.