ദേശീയപാതയില്‍ പൊയില്‍ക്കാവ് കൂറ്റന്‍മരം കടപുഴകി വീണു; മരത്തിനടിയില്‍ ചരക്ക് ലോറി കുടുങ്ങി


Advertisement

കോഴിക്കോട്:
കനത്ത മഴയില്‍ ദേശീയപാതയില്‍ പൊയില്‍ക്കാവ് കൂറ്റന്‍മരം കടപുഴകി വീണു. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു സംഭവം.
Advertisement

അതുവഴി പോകുകയായിരുന്ന ചരക്ക് ലോറി മരത്തിനടിയില്‍പ്പെട്ടു. കൊയിലാണ്ടിയില്‍ നിന്നും അഗ്നിരക്ഷാ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. ലോറിക്കുള്ളില്‍ കുടുങ്ങിയ മഹാരാഷ്ട്ര സ്വദേശികളായ ഡ്രൈവറേയും ക്ലീനറേയും അഗ്നിരക്ഷാ പ്രവര്‍ത്തകര്‍ പുറത്തെടുത്തു. ഇവര്‍ക്ക് സാരമായ പരിക്കുകളില്ല.

Advertisement

സംഭവത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. വലിയ മരമായതിനാല്‍ റോഡില്‍ നിന്നും നീക്കാന്‍ സമയമെടുക്കുന്നുണ്ട്. കോഴിക്കോട് ബീച്ചില്‍ നിന്നുള്ള അഗ്നിരക്ഷാ പ്രവര്‍ത്തകര്‍ കൂടി സഹായത്തിനെത്തിയിട്ടുണ്ട്. ക്രെയിന്‍ ഉപയോഗിച്ച് മരം നീക്കുന്ന പ്രവൃത്തിയാണ് നടക്കുന്നത്. അരമണിക്കൂറിനുള്ളില്‍ മരച്ചില്ലകള്‍ മുഴുവനായി നീക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അഗ്നിരക്ഷാ പ്രവര്‍ത്തകര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.


Advertisement