കടിയങ്ങാടെ ഋതുദേവിന് കളിചിരി നിറഞ്ഞ ജീവിതത്തിലേക്ക് തിരിച്ച് വരണം; രക്താർബുദത്തെ തോൽപിക്കാൻ വേണ്ടത് 25 ലക്ഷം, സഹായിക്കില്ലേ?
കടിയങ്ങാട്: കൂട്ടുകാർക്കൊപ്പം കളിച്ചു നടക്കേണ്ട പ്രായത്തിൽ ഋതുദേവ് മരുന്നുകളുടെ ലോകത്താണ്. സ്കൂളും പാഠപുസ്തകങ്ങളുമായി ചിലവഴിക്കേണ്ടതിനു പകരം ആശുപത്രി വരാന്തയിലാണ് ഋതുദേവ് കൂടുതൽ സമയവും. രക്താർബുദത്തെ തുടർന്ന് വെല്ലൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് ഒമ്പതു വയസുകാരനായ ഋതുദേവ്. കടിയങ്ങാട് പഴുപ്പെട്ട സ്വദേശി സീനയുടെയും റോഷന്റെയും മകനാണ് ഋതുദേവ്.
അഞ്ച് വയസിലാണ് രോഗം കണ്ടത്തിയത്. കാൽമുട്ടിലെ വേദന തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഇതേതുടർന്ന് വിദഗ്‌ധ ചികത്സക്കായി വെല്ലൂർ മെഡിക്കൽ കോളേജിലേക്ക് മാറുകയായിരുന്നു. അച്ഛനും അമ്മയും ഒരു കൂടെ പിറപ്പുമാണ് ഋതുദേവിന് കൂട്ടിനുള്ളത്.
ഓട്ടോ ഡ്രൈവറായ അച്ഛന്റെ വരുമാനത്തിലാണ് കുട്ടിയുടെ ചികിത്സ ചിലവും വീട്ടു ചിലവും നടക്കുന്നത്. എട്ടു മാസം മാത്രം പ്രായമുമുള്ളതാണ് ഇവരുടെ രണ്ടാമത്തെ കുഞ്ഞു. ഋതുദേവിനെയും ചെറിയ കുഞ്ഞിനെയും നോക്കേണ്ടതിനാൽ അമ്മക്ക് ജോലിക്കു പോകാൻ സാധിക്കാത്ത സാഹചര്യമാണ്.
ചികിത്സ മുന്നോട്ട് കൊണ്ട് പോകാൻ ഒരു ആഴ്ചയിൽ തന്നെ അൻപതിനായിരം രൂപയിലധികം ചെലവിണ്ടേ ണ്ടതുണ്ട് .ഋതുദേവിന്റെ തുടർ ചികത്സക്കായി ഇനിയും 25 ലക്ഷം രൂപ ആവിശ്യമാണ്. ഋതുദേവിന് തിരിച്ചു ജീവിതത്തിലേക്ക് എത്താൻ സുമനസുകളുടെ സഹായം തേടുകയാണ് ഈ കുടുംബം.
അക്കൗണ്ട് വിവരങ്ങൾ
കാനറാ ബാങ്ക്,
കൂത്താളി
അക്കൗണ്ട് നമ്പർ: 110033628070
ഐ.എഫ്.സി കോഡ്: CNRB0004086
ഗൂഗിൾ പേ/ ഫോൺ പേ നമ്പർ: 6235837152