തമിഴ്‌നാട്ടില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; മൈസൂരു-ദര്‍ഭംഗ ഏക്പ്രസിന്റെ കോച്ചുകള്‍ പാളം തെറ്റി, മൂന്ന് കോച്ചുകള്‍ക്ക് തീപിടിച്ചു


Advertisement

ചെന്നൈ: തമിഴ്‌നാട്ടില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം. ഗുഡ്‌സ് ട്രെയിനും 12578 മൈസൂരു – ദര്‍ഭംഗ എക്‌സ്പ്രസുമാണ് കൂട്ടിയിടിച്ചത്. തിരുവള്ളൂരിന് സമീപം കാവേരിപേട്ടയില്‍ രാത്രി 8.21-ഓടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ രണ്ട് കോച്ചുകള്‍ക്ക് തീപ്പിടിക്കുകയും ആറ് കോച്ചുകള്‍ പാളം തെറ്റിയതായും റിപ്പോര്‍ട്ടുണ്ട്.

Advertisement

ചരക്ക് തീവണ്ടിയുടെ പിന്‍വശത്ത് ദര്‍ഭംഗ എക്‌സ്പ്രസ് വന്ന് ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. അപകടത്തില്‍ നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. എന്‍.ഡി.ആര്‍.എഫ് സംഘം അപകട സ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കൂടുതല്‍ ആംബുലന്‍സുകള്‍ അപകട സ്ഥലത്തേക്ക് എത്തിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയാണ്.

Advertisement
Advertisement

Summary: Trains collide in Tamil Nadu; Coaches of Mysuru-Darbhanga Express derailed and three coaches caught fire