കര്‍ഷകരില്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കുക; വിയ്യൂര്‍ ,കുറുവങ്ങാട് മൈക്രോ ക്ലസ്റ്ററുകളിലെ അംഗങ്ങള്‍ക്ക് ജൈവകീടനാശിനി നിര്‍മ്മാണം പരിശീലനം നല്‍കി കൊയിലാണ്ടി കൃഷിഭവന്‍
കൊയിലാണ്ടി: കര്‍ഷകരില്‍ ജൈവകൃഷി പ്രേത്സാഹിപ്പിക്കുന്നതിന്‍രെ ഭാഗമായി ജൈവ കീടനാശിനികള്‍, ജൈവ ജീവാണു എന്നിവ തയ്യാറാക്കുന്നതിനുളള പരിശീലനം നല്‍കി കൊയിലാണ്ടി കൃഷിഭവന്‍.
കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് ,ഭാരതീയ പ്രകൃതി കൃഷി പദ്ധതിയില്‍ ഉള്‍പ്പെട്ട കൊയിലാണ്ടി കൃഷിഭവനിലെ വിയ്യൂര്‍ ,കുറുവങ്ങാട് മൈക്രോ ക്ലസ്റ്ററുകളിലെ അംഗങ്ങള്‍ക്കാണ് പരിശീലനം നല്‍കിയത്.
ജെവ ഉല്പാദനോപാദികളുടടെ നിര്‍മാണം എന്ന വിഷയത്തില്‍ കൂത്താളി വിത്തുല്പാദന കേന്ദ്രം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കെ.വി നൗഷാദ് അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി.
വിവിധ ഇനം വളക്കൂട്ടുകള്‍ വളര്‍ച്ചാ ത്വരകങ്ങള്‍ ജൈവകീടനാശിനികള്‍ എന്നിവയുടെ ക്ലാസും, മത്തി ശര്‍ക്കര മിശ്രിതം ജീവാമൃതം തുടങ്ങിയവ പ്രായോഗികമായി തയ്യാറാക്കുകയും ചെയ്തു. കര്‍ഷകര്‍ക്ക് സ്വന്തമായി ഇവ തയ്യാറാക്കി കൃഷിയിടത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുക ഇതിലൂടെ ജൈവകൃഷി പ്രോത്സാഹനവുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
പരിപാടിയുടെ ഉദ്ഘാടനം നഗരസഭാ ഉപാധ്യക്ഷന്‍ അഡ്വ കെ.സത്യന്‍ നിര്‍വഹിച്ചു. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ കെ.എ ഇന്ദിര അധ്യക്ഷത വഹിച്ച ചടങ്ങിന് കൃഷി ഓഫീസര്‍ പി. വിദ്യ സ്വാഗതം പറഞ്ഞു. വാര്‍ഡ് കൗണ്‍സിലര്‍ രമേശന്‍, അസ്സിസ്റ്റന്റ്‌റ് കൃഷി ഓഫീസര്‍ രജീഷ് കുമാര്‍ ബി.കെ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.