ദുരന്തമുഖങ്ങളില്‍ പതറാതിരിക്കാന്‍ കൊയിലാണ്ടിയിലെ റെഡ്‌ക്രോസ് വളണ്ടിയര്‍മാര്‍ക്ക് പരിശീലനം


കൊയിലാണ്ടി: ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി കൊയിലാണ്ടി താലൂക്ക് ബ്രാഞ്ച് പുതുതായി എന്‍ട്രോള്‍ ചെയ്യപ്പെട്ട വൊളണ്ടിയര്‍മാര്‍ക്ക് ഫസ്റ്റ് മെഡിക്കല്‍ റെസ്‌പോണ്ട്ര്‍ പരിശീലനം നല്‍കി. പ്രകൃതി ദുരന്തങ്ങളും മറ്റ് അപകടങ്ങളും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ വൊളണ്ടിയര്‍മാരുടെ ദുരന്തനിവാരണ ശേഷി കൂട്ടുന്നതിനായി റെഡ് ക്രോസ് സ്റ്റേറ്റ് ബ്രാഞ്ചിന്റെ പദ്ധതിയാണ് ഫസ്റ്റ് മെഡിക്കല്‍ റെസ്‌പോണ്ടര്‍ (എഫ് എം ആര്‍). പരിശീലന പരിപാടി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു.

റെഡ് ക്രോസ് താലൂക്ക് ചെയര്‍മാന്‍ കെ.കെ. രാജന്‍ അധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ സി.പി മണി വൊളണ്ടിയര്‍മാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. റെഡ് ക്രോസ് ജില്ലാ ചെയര്‍മാന്‍ മാടഞ്ചേരി സത്യനാഥന്‍, സെക്രട്ടറി ദീപു മൊടക്കല്ലൂര്‍, ക്യാപ്റ്റന്‍ പി.വി മാധവന്‍, എം.ജി ബല്‍രാജ്, സി.ബാലന്‍, ബിജിത്ത് ആര്‍.സി, കെ.കെ ഫാറൂഖ്, ഉണ്ണി കുന്നോല്‍ എന്നിവര്‍ സംസാരിച്ചു.