കോഴിക്കോട് റൂറല്‍ ജില്ലയിലെ പൊലീസുകാരുടെ ഇനിയുള്ള അന്വേഷണം കുറ്റമറ്റതാകും; ഉദ്യോഗസ്ഥര്‍ക്കാര്‍ക്കായി നടുവത്തൂരില്‍ തൃദിന പഠനക്ലാസ്


കോഴിക്കോട്: റൂറല്‍ ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കായി കേരള പോലീസ് അസോസിയേഷന്‍ റൂറല്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച തൃദിന പഠനക്ലാസ്സ് നടുവത്തത്തൂര്‍ റീജിനല്‍ ട്രെയിനിങ് സെന്ററില്‍ ആരംഭിച്ചു. മാര്‍ച്ച് 16,17,18 തിയ്യതികളില്‍ നടക്കുന്ന ക്ലാസ്സ് റൂറല്‍ ജില്ലാ അഡിഷണല്‍ എസ്.പി. പി.എംപ്രദീപ് ഉദ്ഘാടനം ചെയ്തു.

മൂന്ന് ദിവസത്തെ ക്ലാസ്സില്‍ കേസന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങള്‍, ബോഡി ഇന്‍ക്വെസ്റ്റ്, ബന്തവസ്ത് തുടങ്ങിയ വിഷയങ്ങളില്‍ ജില്ലയിലെ പ്രമുഖരായ അന്വേഷണ ഉദ്യോഗസ്ഥര്‍ ട്രെയിനിങ് കൊടുക്കും. ജില്ലാ പ്രസിഡന്റ് സുരേഷ് വി.പിയുടെ അധ്യക്ഷതയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ആര്‍.ഐ. റോയ്.പി.പി, കെ.പി.എ സംസ്ഥാന നിര്‍വഹക സമിതിയംഗം സജിത്ത് പി.ടി, കെ.പി.ഓ.എ ജില്ലാ ട്രഷറര്‍ ശിവദാസന്‍ വി.പി, രഞ്ജിഷ്.എം, ഗഫൂര്‍.സി എന്നിവര്‍ സംസാരിച്ചു.

ജില്ലാ സെക്രട്ടറി ഗിരീഷ് കെ.കെ, സ്വാഗതവും ജോ. സെക്രട്ടറി രജീഷ് നന്ദിയും രേഖപ്പെടുത്തി.