ചെങ്ങോട്ടുകാവില്‍ വയോധികന്‍ ട്രെയിന്‍തട്ടി മരിച്ച നിലയില്‍


കൊയിലാണ്ടി: ചെങ്ങോട്ടുകാവില്‍ വയോധികന്‍ ട്രെയിന്‍തട്ടി മരിച്ച നിലയില്‍. ചെങ്ങോട്ടുകാവ് മേല്‍പ്പാലത്തിന് തൊട്ടുതാഴെയായി ഇന്ന് 6.15ഓടെയാണ് നാട്ടുകാരാണ് മൃതദേഹം കണ്ടത്.

കൊയിലാണ്ടി പൊലീസിലും ഫയര്‍ സ്റ്റേഷനിലും വിവരം അറിയിച്ചിട്ടുണ്ട്. മൃതദേഹം റെയില്‍വേ ട്രാക്കില്‍ നിന്നും മാറ്റിയിട്ടില്ല. അഗ്നിരക്ഷാ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയ മൃതദേഹം മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കും.