കൊല്ലം നെല്ല്യാടി റോഡിലൂടെ യാത്ര ചെയ്യുന്നവര്‍ അറിയാന്‍, ഇന്ന് വൈകുന്നേരം ഗതാഗത നിയന്ത്രണം- പോകേണ്ടതിങ്ങനെ


Advertisement

കൊല്ലം: വിയ്യൂര്‍ ശക്തന്‍കുളങ്ങര ക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായുള്ള ആഘോഷപരിപാടികള്‍ നടക്കുന്നതിനാല്‍ കൊല്ലം നെല്ല്യാടി റോഡില്‍ ഇന്ന് വൈകുന്നേരം ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. അഞ്ച് മണി മുതല്‍ ഏഴുമണിവരെ ഇതുവഴി വാഹനങ്ങള്‍ കടത്തിവിടില്ല.
Advertisement

മേപ്പയ്യൂരില്‍ നിന്നും വരുന്ന വാഹനങ്ങള്‍ മുചുകുന്ന്-ആനക്കുളം റോഡ് വഴി ദേശീയപാതയിലേക്ക് പ്രവേശിക്കണം. മേപ്പയ്യൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ വിയ്യൂര്‍ കടവ് വഴി നെല്ല്യാടി പാലത്തിലേക്ക് പ്രവേശിക്കണം.

Advertisement

ശക്തന്‍കുളങ്ങര ക്ഷേത്രത്തിലെ പ്രധാന വരവായ തണ്ടാന്‍വരവ് ഇന്ന് വൈകുന്നേരം നാലരയ്ക്ക് കൊടക്കാട്ടും മുറിയില്‍ പാറപ്പുറത്ത് നിന്നും ആരംഭിക്കും. ആറ് ഗജവീരന്മാര്‍ അണിനിരക്കുന്ന വരവില്‍ അറുപതോളം മേളകലാകാരന്മാരുടെയും നാദവിസ്മയങ്ങളുടെയും താലപ്പൊലികളുടെയും അകമ്പടിയുണ്ടാകും.

Advertisement