നടുവണ്ണൂര്‍ വഴി യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; നാളെ മുതല്‍ സംസ്ഥാനപാത 38 ലൂടെയുളള ഗതാഗതം നിയന്ത്രിച്ചു
നടുവണ്ണൂര്‍: മാര്‍ച്ച് 5 മുതല്‍ സംസ്ഥാനപാത 38 ലൂടെയുളള ഗതാഗതം നിയന്ത്രിച്ചു. സംസ്ഥാന പാത 38 ല്‍ നടുവണ്ണൂര്‍ ബസ്സ് സ്റ്റാന്റിന് മുന്‍വശം ഇന്റര്‍ലോക്ക് ഇടുന്ന പ്രവൃത്തി നടക്കുന്നതിനാലാണ് ഗതാഗതം നിയന്ത്രിച്ചിരിക്കുന്നത്.
പ്രവൃത്തി അവസാനിക്കുന്നതുവരെ ഗതാഗതം നിയന്ത്രിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.