മൂരാട് പാലത്തില്‍ ഗതാഗതക്കുരുക്ക്, ദീര്‍ഘദൂര ബസുകള്‍ ട്രിപ്പ് മുടക്കി; ദുരിതത്തിലായി യാത്രക്കാര്‍


Advertisement

വടകര: മൂരാട് പാലത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ പണിമുടക്കി ബസ്സുകള്‍. മുരാട് പാലം നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ വലിയ രീതിയിലുള്ള ഗതാഗതക്കുരുക്കാണ് ദിവസവും ഉണ്ടാകുന്നത്. ഗതാഗതക്കുരുക്ക് കാരണം പല ബസ്സുകളും പണിമുടക്കിയതോടെ പ്രയാസത്തില്‍ ആയിരിക്കുന്നത് യാത്രക്കാരാണ്.

Advertisement

ബസ്സുകള്‍ക്ക് കൃത്യസമയത്ത് എത്താന്‍ കഴിയുന്നില്ലെന്നും ദേശീയപാത വികസന പ്രവൃത്തിയുടെ ഭാഗമായി റോഡുകളിലൂടെയുള്ള യാത്രയും പ്രയാസകരമായിരിക്കുകയാണ് എന്ന് ബസ് ഡ്രൈവര്‍മാര്‍ പറയുന്നു.

Advertisement

മുരാട് പാലത്തിലെ ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്ന പ്രയാസം കാരണമാണ് പല ബസുകളും ട്രിപ്പ് ക്യാന്‍സല്‍ ചെയ്തിരിക്കുന്നത്. ഇതുമൂലം പ്രയാസത്തില്‍ ആയിരിക്കുന്നത് സ്‌കൂള്‍ വിദ്യാര്‍ത്ഥികളും മറ്റ് യാത്രക്കാരുമാണ്. കൊയിലാണ്ടിയില്‍ നിന്നും വടകരയിലേക്ക് ട്രിപ്പ് ഒഴിവാക്കിയതോടെ ഇവരുടെ യാത്ര ദുരിതത്തില്‍ ആയിരിക്കുകയാണ്. വടകരയ്ക്ക് പോകുന്ന ചില ബസ്സുകള്‍ ആണെങ്കില്‍ മണിയൂര്‍ ഭാഗത്തുകൂടി വടകരയില്‍ എത്തിച്ചേരുന്നു.

Advertisement