വ്യാപാര ദ്രോഹ നടപടികള്‍ക്കെതിരെ വ്യാപാര സംരക്ഷണ ധര്‍ണ്ണയുമായി വ്യാപാരി വ്യവസായി ഏകോപന സമിതി നന്തി യൂണിറ്റ്


മൂടാടി: വ്യാപാര ദ്രാഹ നടപടികള്‍ക്കെതിരെ മൂടാടി ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി വ്യാപാരി വ്യവസായി ഏകോപന സമിതി നന്തി യൂണിറ്റ്. ധര്‍ണ്ണ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി സുനൈദ് ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡന്റ് പവിത്രന്‍ ആതിര അധ്യക്ഷത വഹിച്ച ധര്‍ണ്ണയില്‍ യൂണിറ്റ് സെക്രട്ടറി സനീര്‍ വില്ലങ്കണ്ടി സ്വാഗതം പറഞ്ഞു. യൂണിറ്റ് ട്രഷറര്‍ ദിലീപ് കുമാര്‍ നന്ദിയും ആശംസകള്‍ അര്‍പ്പിച്ച് മൂടാടി ഗ്രാമപഞ്ചയത്ത് മെമ്പറും മൂടാടി യൂണിറ്റിന്റെ പ്രസിഡണ്ടും ആയ പപ്പന്‍ മൂടാടി, വനിതാ വിംഗ് പ്രസിഡണ്ട് സുഹറ, ജില്ലാ കമ്മിറ്റി മെമ്പര്‍മാരായ എം.കെ മുഹമ്മദ്, കെ.വി കെ സുബൈര്‍ തുടങ്ങിയവര്‍ സംസാരിച്ചു.