കക്കയം യാത്ര ഇനി മഴ കുറഞ്ഞതിനു ശേഷം; വിനോദ സഞ്ചാരികള്‍ക്ക് വിലക്ക്


Advertisement

പേരാമ്പ്ര: തുടര്‍ച്ചയായ മഴയെത്തുടര്‍ന്ന് മണ്ണിടിച്ചില്‍ സാധ്യത നിലനല്‍ക്കുന്നതിനാല്‍ കക്കയം ഡാം ഭാഗത്തേക്ക് വിനോദ സഞ്ചാരികള്‍ക്ക് പ്രവേശനം നിരോധിച്ചു.
താഹസില്‍ദാറുടെ നിര്‍ദ്ദേശ പ്രകാരം വെള്ളിയാഴ്ച്ച മുതല്‍ ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ പ്രദേശങ്ങളിലേക്ക് വിനോദസഞ്ചാരികളെ കടത്തിവിടില്ലെന്ന് കക്കയം ഹൈഡല്‍ ടൂറിസം സെന്റര്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസര്‍ അറിയിച്ചു.

Advertisement

കനത്ത മഴയെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ച്ചയോളമായി കക്കയം പ്രദേശത്ത് റെഡ് അലേര്‍ട്ട് നിലനില്‍ക്കുന്നുണ്ട്. വ്യാഴാഴ്ച്ചയും ഡാമിന്റെ ഷര്‍ട്ടര്‍ 15 സെന്റിമീറ്ററില്‍ നിന്നും 30 സെന്റീമീറ്റര്‍ ആയി ഉയര്‍ത്തിയിരുന്നു.

നിലവില്‍ കുറ്റ്യാടി പുഴയ്ക്ക് ഇരു വശങ്ങളിലും കഴിയുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നിലനില്‍ക്കുന്നുണ്ട്.

Advertisement
Advertisement

Summery: tourists are restricted in kakkayam areas