Top 5 News Today | ഹജ്ജ് കർമ്മത്തിനിടെ മരണപ്പെട്ട കൊയിലാണ്ടി സ്വദേശിക്ക് മക്കയിൽ അന്ത്യവിശ്രമം, കുരുടിമുക്കിന് പിന്നാലെ അരിക്കുളത്തും അക്രമം; ഇന്ന് വായിച്ചിരിക്കേണ്ട കൊയിലാണ്ടിയിലെ അഞ്ച് പ്രധാന വാർത്തകൾ (30/06/2023)


കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിലെ ഇന്നത്തെ (2023 ജൂൺ 30 വെള്ളിയാഴ്ച) പ്രധാനപ്പെട്ട അഞ്ച് വാർത്തകൾ എന്തെല്ലാമാണെന്ന് നോക്കാം.

1. ഹജ്ജ് കര്‍മ്മത്തിനിടെ മരണപ്പെട്ട കൊയിലാണ്ടി മഹല്ല് സെക്രട്ടറി ഹാഷിമിന് മക്കയില്‍ അന്ത്യവിശ്രമം; മയ്യിത്ത് നിസ്‌കാരത്തിന് ആഹ്വാനം ചെയ്ത് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍

കൊയിലാണ്ടി: ഹജ്ജ് കര്‍മ്മത്തിനിടെ മക്കയില്‍ അന്തരിച്ച കൊയിലാണ്ടി സ്വദേശിയും മഹല്ല് സെക്രട്ടറിയുമായ സി.എം.ഹാഷിമിന് മക്കയില്‍ അന്ത്യവിശ്രമം. അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്നലെ പൂര്‍ത്തിയായി.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…  

2. കുരുടിമുക്കിന് പിന്നാലെ അരിക്കുളത്തും അക്രമം; ഇന്ന് രാവിലെ കട കയ്യേറിയ മേപ്പയ്യൂര്‍ സ്വദേശിയുള്‍പ്പെട്ട സംഘം വ്യാപക നാശനഷ്ടം വരുത്തിയതായും ഉടമയെ കുത്തിപരിക്കേല്‍പ്പിച്ചതായും പരാതി

അരിക്കുളം: അരിക്കുളം പഞ്ചായത്തിലെ കുരുടിമുക്കില്‍ മദ്യപിച്ച് യുവാവ് വ്യാപക നാശനഷ്ടങ്ങള്‍ വരുത്തിയ സംഭവത്തിന് പിന്നാലെ ഇന്ന് രാവിലെ അരിക്കുളത്തും സമാനമായ സംഘര്‍ഷം. രാവിലെ എട്ടരയോടെ അരിക്കുളം യു.പി സ്‌കൂളിന് സമീപത്തുള്ള അമ്മദിന്റെ പലചരക്ക് കടയിലാണ് അക്രമം നടന്നത്.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…  

3. ”അപകടകരമായ ഖനനം അവസാനിപ്പിച്ചില്ലെങ്കില്‍ ജനങ്ങളെ അണിനിരത്തി തടയും”; കീഴരിയൂര്‍ തങ്കമല ക്വാറിയ്‌ക്കെതിരെ പ്രക്ഷോഭവുമായി സി.പി.എം, ക്വാറിയിലേക്ക് ബഹുജനമാര്‍ച്ച്

കൊയിലാണ്ടി: കീഴരിയൂരിലെ തങ്കമല ക്വാറിയിലെ അപകടകരമായ ഖനനം നിര്‍ത്തിവെക്കണമെന്ന ആവശ്യവുമായി പ്രക്ഷോഭവുമായി സി.പി.എം. ഇതിന്റെ ഭാഗമായി സി.പി.എം കീഴരിയൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്വാറിയിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചു.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…  

4. ”കുപ്പിവെള്ളം വേണമെന്ന് പറഞ്ഞാണ് അവര്‍ വന്നത്, കഴുത്തില്‍ കത്തിവെച്ച് കൊന്ന് കളയും എന്നുപറഞ്ഞു” അരിക്കുളത്ത് കടയില്‍ നടന്ന അക്രമത്തെക്കുറിച്ച് കടയുടമ അമ്മദ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്

കൊയിലാണ്ടി: കുപ്പിവെള്ളം വേണമെന്ന് പറഞ്ഞ് കടയില്‍ വന്നവര്‍ കടയുടെ അടുത്തിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്തതാണ് അക്രമത്തിന് പിന്നിലെന്ന് അരിക്കുളത്തെ കടയുടമ അമ്മദ്. തന്റെ കഴുത്തില്‍ കത്തിവെച്ച് കൊന്ന് കളയും എന്ന് പറഞ്ഞ് അവര്‍ ഭീഷണിപ്പെടുത്തിയതായും അദ്ദേഹം കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…  

5. കൊയിലാണ്ടിയില്‍ നിന്നും ഓട്ടോറിക്ഷാ യാത്രയ്ക്കിടെ യുവാവിന്റെ ബാഗ് നഷ്ടമായി

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ നിന്നും ഓട്ടോറിക്ഷയില്‍ മൂടാടിയിലേക്ക് പോയ എറണാകുളം സ്വദേശിയുടെ ബാഗ് നഷ്ടപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരം ആറരയോടെ കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും മൂടാടിയിലെ ആര്‍ട്ട് ഓഫ് ലിവിങ് യോഗ സെന്ററിലേക്ക് പോയ എറണാകുളം സ്വദേശി അനീഷിന്റെ ബാഗാണ് നഷ്ടപ്പെട്ടത്.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…