Top 5 News Today | കൊയിലാണ്ടിയിൽ നിന്ന് വീണ് കിട്ടിയ പണം പൊലീസ് സ്റ്റേഷനിൽ, കൊയിലാണ്ടിയിലെ ആൽമര മുത്തശ്ശി കടപുഴകിയിട്ട് അഞ്ചാണ്ട്; ഇന്ന് വായിച്ചിരിക്കേണ്ട കൊയിലാണ്ടിയിലെ അഞ്ച് പ്രധാന വാർത്തകൾ (09/06/2023)


കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിലെ ഇന്നത്തെ (2023 ജൂൺ 09 വെള്ളിയാഴ്ച) പ്രധാനപ്പെട്ട അഞ്ച് വാർത്തകൾ എന്തെല്ലാമാണെന്ന് നോക്കാം.

1. ജനകീയ കർമസമിതിയുടെ പരാതി; അരിക്കുളത്തെ എം.സി.എഫ് കെട്ടിട നിര്‍മ്മാണ പ്രവൃത്തികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ട് പഞ്ചായത്ത് ഓംബുഡ്‌സ്മാന്‍

അരിക്കുളം: പള്ളിക്കല്‍ കനാല്‍ സൈഫണിന് സമീപം നടന്നുകൊണ്ടിരിക്കുന്ന എം.സി.എഫ്. കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ താത്ക്കാലികമായി നിര്‍ത്തി വെക്കാന്‍ പഞ്ചായത്ത് ഓംബുഡ്‌സ്മാന്‍ പഞ്ചായത്ത് അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കനാല്‍ പുറമ്പോക്കില്‍ എം.സി.എഫ് നിര്‍മ്മിക്കുന്നതിനെയും അന്‍പത് ചതുരശ്ര മീറ്ററിന് താഴെയുള്ള കെട്ടിടത്തിന് ഏഴ് ലക്ഷത്തിലേറെ രൂപ ചെലവഴിക്കുന്നതിടെ ധൂര്‍ത്തും ചൂണ്ടിക്കാട്ടി ജനകീയ കര്‍മസമിതി കണ്‍വീനര്‍ സി.രാഘവന്‍ സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…  

2. കൊയിലാണ്ടിയിൽ വച്ച് പണം നഷ്ടപ്പെട്ടിരുന്നോ? വിഷമിക്കേണ്ട, പൊലീസ് സ്റ്റേഷനിലുണ്ട്; വീണുകിട്ടിയ പണം പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് ബ്യൂട്ടി പാർലർ ഉടമ

കൊയിലാണ്ടി: വീണ് കിട്ടിയ പണം പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് ബ്യൂട്ടി പാർലർ ഉടമ. കൊയിലാണ്ടി ഈസ്റ്റ് റോഡിൽ പ്രവർത്തിക്കുന്ന റോസ് ബെന്നറ്റ് ബ്യൂട്ടി പാർലർ ഉടമ റോസ് ബെന്നറ്റാണ് വീണ് കിട്ടിയ തുക കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചത്.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…  

3. കൊയിലാണ്ടിയിലെ റോളക്‌സ് ജ്വല്ലറി ഉടമ എ.പി.ഹമീദ് ഇന്തോനേഷ്യയില്‍ അന്തരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയിലെ പഴയകാല ജ്വല്ലറിയായിരുന്ന റോളക്‌സിന്റെ ഉടമ ‘സോന’യിൽ എ.പി.ഹമീദ് ഹാജി (റോളക്സ് ഹമീദ്) അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. ഇന്തോനേഷ്യയില്‍ വച്ച് അല്‍പ്പ സമയം മുമ്പാണ് മരണം സംഭവിച്ചത്.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…  

4. ദുര്‍ഗന്ധം പരന്നതോടെ നാട്ടുകാര്‍ അന്വേഷിച്ചെത്തി; വാഗാഡ് ലേബര്‍ ക്യാമ്പില്‍ നിന്നുള്ള കക്കൂസ് മാലിന്യം മൂടാടി മേഖലയിലെ വയലില്‍ തള്ളാനുള്ള ശ്രമം കയ്യോടെ പിടികൂടി

കൊയിലാണ്ടി: വഗാഡ് കമ്പനിയുടെ ലേബര്‍ ക്യാമ്പില്‍ നിന്നുള്ള കക്കൂസ് മാലിന്യം ഇരുട്ടിന്റെ മറവില്‍ പൊതുസ്ഥലത്ത് തള്ളാനുള്ള നീക്കം നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞു. മുടാടി ഗോപാലപുരത്തിന് സമീപം ചാത്തന്‍പറമ്പത്ത് താഴെ കോഴിച്ചിറക്കലിലെ വയലിലാണ് കക്കൂസ് മാലിന്യം തള്ളാന്‍ ശ്രമിച്ചത്.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…  

5. ” ഞാനാ ആലിന്റോട്ടില് ഉണ്ടാവും, നേരെ അങ്ങോട്ടുവന്നാൽ മതി”… നമ്മുടെ ഓർമ്മ; കൊയിലാണ്ടിയിലെ ആൽമര മുത്തശ്ശി കടപുഴകിയിട്ട് അഞ്ചാണ്ട്

ഇന്ന് ജൂണ്‍ ഒമ്പത്, കാലവര്‍ഷം പതിയെ വരവറിയിച്ചതോടെ അതിന്റെ കുളിരില്‍ ചെറിയൊരാലസ്യത്തോടെ നില്‍ക്കുകയാണ് കൊയിലാണ്ടിയും. കൊയിലാണ്ടിക്കാരെ സംബന്ധിച്ച് ജൂണ്‍ ഒമ്പതിന് ഒരു പ്രത്യേകത കൂടിയുണ്ട്, കൊയിലാണ്ടിക്കാരുടെ പ്രിയപ്പെട്ട ഒന്നിനെ നഷ്ടപ്പെട്ട ദിവസം. കൊയിലാണ്ടിക്കാർക്കും ദൂരെ ദേശങ്ങളില്‍ നിന്നുപോലും ഇവിടെയെത്തുന്നവര്‍ക്കും വര്‍ഷങ്ങളോളം കുളിരേകി, തണലേകി തലയെടുപ്പോടെ നിന്നിരുന്ന കൊയിലാണ്ടിയിലെ ആല്‍മര മുത്തശ്ശി കടപുഴകി വീണതിന്റെ ഓര്‍മ്മദിവസം.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…